ഇന്ധനികുതി കുറക്കില്ലെന്ന് തോമസ് ഐസക് പറയുന്നതെന്തിനെന്ന ചോദ്യത്തിന് ഈ കണക്കുകള്‍ മറുപടി പറയും

തിരുവനന്തപുരം: ഇന്ധന നികിതി കുറക്കില്ലെന്ന് കഴിഞ്ഞ ദിവസും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു. ധനപ്രതിസന്ധിയുള്ളതിനാല്‍ ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുത്താനാവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനിടെയാണ് ഇന്ധന വില ഉയരുന്നതും കേരളത്തിന് വരുമാന വര്‍ദ്ധനവ് ഉണ്ടാക്കുന്നുവെന്ന കാണക്കുകള്‍ പുറത്തു വരുന്നത്. ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിനു നികുതി ഇനത്തില്‍ വലിയ നേട്ടമുണ്ടായി എന്നാണ് കണക്കുകള്‍.. ഇന്ധന നികുതി വരുമാനമായി സംസ്ഥാന സര്‍ക്കാരിനു ജനുവരി മാസത്തില്‍ ലഭിച്ചത് 640 കോടിരൂപയാണ് കഴിഞ്ഞ മാസമായ ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 18 കോടിരൂപ അധിക വരുമാനം ലഭിച്ചു. 

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനുശേഷം ലഭിക്കുന്ന ഉയര്‍ന്ന തുകയാണിതെന്നു ജിഎസ്ടി സെല്‍ അധികൃതര്‍ പറയുന്നു. ഇന്ധനവില ദിവസേന കൂടുന്നതിനാല്‍ ഫെബ്രുവരി മാസത്തില്‍ വരുമാനം വീണ്ടും വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 16 ജൂണ്‍ മുതല്‍ 2018 ജനുവരിവരെ 37 തവണ ഇന്ധന വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു ലഭിച്ച അധികവരുമാനമാകട്ടെ 57.34 കോടിരൂപയും

ജൂലൈ 537 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് ജനുവരിയില്‍ ഇത് 640 കോടിയായാണ് ഉയര്‍ന്നത്.

ഓഗസ്റ്റ് 648 കോടി,

സെപ്റ്റംബര്‍ 623 കോടി,

ഒക്ടോബര്‍ 601 കോടി,

നവംബര്‍ 569 കോടി,

നവംബര്‍ 569 കോടി,

ഡിസംബര്‍ 622 കോടി,

2018 ജനുവരി 640 കോടി രൂപ- എന്നിങ്ങനെയാണ് കണക്കുകള്‍

എക്‌സൈസ് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുഖ്യപങ്കു വഹിക്കുന്നത് ഇന്ധന നികുതിയാണ്. ഇക്കാരണത്താല്‍പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനവഴി സര്‍ക്കാരിനു ലഭിക്കുന്ന നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍!. വിലവര്‍ധന സാധാരണക്കാര്‍ക്ക് ക്ലേശമുണ്ടാക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വരുമാനത്തിനു ഗുണകരമാണെന്നാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്.

ഇന്ധന വില കൂടിയതിന്റെ ഭാരം ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ നികുതി ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. പഞ്ചാബ് ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ ഇതനുസരിച്ച് നികുതി കുറച്ചു. എന്നാല്‍ കേന്ദ്രം നികുതി കുറക്കട്ടെ കേരളം കുറക്കില്ല എന്ന നിലപാടിലാണ് കേരള സര്‍്ക്കാര്‍.പെട്രോള്‍ ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനും കേരളം എതിരാണ്. തോമസ് ഐസകിന്റെ ഇത്തരം നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.