”നേപ്പാളു വഴി പഴയ നോട്ട് മാറ്റിയെടുക്കുകയായിരുന്നോ ലക്ഷ്യം?” നേപ്പാളില്‍ സൂക്ഷിച്ച 950 കോടിയുടെ അസാധുനോട്ടുക്കള്‍ മാറ്റി നല്‍കണമെന്ന ആവശ്യത്തിന് പിന്നില്‍-in facebook

കാളിയമ്പി

 

നേപ്പാള്‍ പ്രധാനമന്ത്രി ഭാരതം സന്ദര്‍ശിയ്ക്കുകയാണ്. രസകരമായ ഒരു വാര്‍ത്ത ഇന്നലെ വന്നിരുന്നു. നേപ്പാളില്‍ സൂക്ഷിച്ചിട്ടുള്ള 950കോടിരൂപയുടെ അസാധുനോട്ടുകള്‍ മാറ്റിനല്‍കണമെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആവശ്യം.

നോട്ടുകള്‍ അസാധുവാക്കി സാമ്പത്തികപരിഷ്‌കരണം നടത്തിയപ്പോള്‍ നേപ്പാളിലെ നോട്ടുകള്‍ മാറിയെടുക്കാനുള്ള സൗകര്യവും നമ്മള്‍ അന്ന് നല്‍കിയിരുന്നതാണ്. നേപ്പാളില്‍ വ്യാപകമായി ഭാരതരൂപ ഉപയോഗിയ്ക്കുന്നത് കൊണ്ടായിരുന്നത്. പക്ഷേ അന്ന് അത് കഴിഞ്ഞിട്ട് വീണ്ടും 950കോടിബാക്കിയിരിയ്ക്കുന്നു എന്ന് വച്ചാല്‍ വളരെ ശ്രദ്ധിയ്‌ക്കേണ്ടുന്ന വിഷയമാണിത്.

ഈയിടേപ്പോലും വന്‍ തോതില്‍ ഭാരതത്തിലെമ്പാടും അങ്ങോളമിങ്ങോളം നിരന്തരമായി അസാധുനോട്ടുകള്‍ കെട്ടുകെട്ടായി പിടിച്ചെടുക്കുമ്പോള്‍ സംശയം തോന്നിയിരുന്നു. ഇനി എന്ന് ആരു ഇത് മാറ്റിക്കൊടുക്കുമെന്ന് വച്ചാണ് ഇവന്മാര്‍ ഇത് സൂക്ഷിച്ച് വച്ചിരിയ്ക്കുന്നതെന്ന്. ചിലര്‍ ഇത് അതിനുള്ളിലെ സില്‍വര്‍ ഫോയില്‍ ഇളക്കിയെടുക്കാനാണെന്ന് വരെ തള്ള് പറയുമ്പോഴും അതിന്റെ കാരണം പിടികിട്ടിയിരുന്നുല്ല. ഇന്നിതാ കാര്യം വളരെ വ്യക്തമായിരിയ്ക്കുന്നു.

കോണ്‍ഗ്രസ്സ് ഇനിയും അധികാരത്തിലെത്തിയാല്‍ കള്ളന്മാര്‍ക്ക് ഒരു വിന്‍ഡോപീരീഡ് കൊടുത്ത് ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമ്മതിയ്ക്കുമായിരിയ്ക്കും എന്ന ഊഹത്തിലാണ് അസാധുനോട്ടുകള്‍ കിലോക്കണക്കിനു കള്ളക്കടത്ത് ചെയ്യുന്നത് എന്നാണ് മുന്‍പ് കരുതിയിരുന്നത്. അല്ല, അത് മാത്രമല്ല, അതുമുണ്ടാവും എന്നാല്‍ അത് മാത്രമല്ല. നേപ്പാളിലെത്തിച്ച് അവിടം വഴി മാറ്റിയെടുക്കുകയായിരുന്നിരിയ്ക്കണം ലക്ഷ്യം.

നേപ്പാളിലെ പുതിയ രാഷ്ട്രീയസമവാക്യങ്ങളില്‍ പുഷ്പകമാല്‍ ദാഹാല്‍ എന്ന ‘പ്രചണ്ഡ’യുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്ററും ഇപ്പഴത്തെ പ്രധാനമന്ത്രിയായ കേ പീ ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും ഒരുമിച്ചാണ് ഭരണം. ചൈനയുടെ സ്വന്തം കൊമ്രേഡ് യെച്ചൂരിസാഹിബ് പ്രചണ്ഡയുടെ സ്വന്തം ശകുനിമാമനാണ്. ഒരുമിച്ചുണ്ട് ഒരുപായില്‍ കിടന്നുറങ്ങുന്ന സ്‌നേഹം. കേപീ ഒലിയ്ക്കും അയാളുടെ ഫെയര്‍ഷെയര്‍ ലിങ്കുകള്‍ ഇന്നാട്ടിലെ കൊടുവാള്‍ച്ചുറ്റികക്കാരോടുണ്ട്.

ലിങ്കുകള്‍ എങ്ങോട്ടാണ് പോകുന്നതെന്നും കൊട്ടക്കണക്കിനു അസാധുനോട്ട് മാറിയെടുക്കാനുള്ളവര്‍ക്ക് എന്തുകൊണ്ടാണ് അരിവാള്‍ച്ചുറ്റിക പ്രിയങ്കരമാകുന്നതെന്നും അധികം പറയണ്ടല്ലോ.

ഈ തന്ത്രത്തില്‍ ഭാരതം വീഴുകയാണെങ്കില്‍(വീഴ്ത്താന്‍ ഉദ്യോഗസ്ഥപ്രമുഖര്‍ നിരനിരയായി നില്‍പ്പുണ്ടാവും) സാമ്പത്തികപരിഷ്‌കരണ സമയത്ത് മുങ്ങിപ്പോയ പലലക്ഷം കോടികളിലൊരു ആയിരം കോടി നേപ്പാളിലൂടെ വെടുപ്പായി വെളുത്ത് വരുന്നത് കണ്ട് നമ്മക്ക് ‘എന്തിറ്റാ സ്പീഡെന്ന്’ അന്തം വിട്ട് നില്‍ക്കാം.

സാമ്പത്തികപരിഷ്‌കരണസമയത്ത് ഉറഞ്ഞുതുള്ളിയ വര്‍ഗ്ഗസമരത്തിന്റെ കയറുപിരിശാസ്ത്രജ്ഞന്റെ ഹൈപ്പര്‍മാനിയാ നിലവിളികള്‍ക്ക് ഇപ്പം അല്‍പ്പം സമാധാനമായി എന്ന് തോന്നുന്നതില്‍ എന്തരോ കാരണമുണ്ടെന്ന് ഇടയ്ക്ക് തോന്നിയിരുന്നു. ഇപ്പം മനസ്സിലായി.

ഇടത് ജിഹാദി കൂട്ടുകച്ചവടം നന്നായി നടക്കട്ടെ.
സഘാവു ഖഡ്ഗപ്രസാദൊലിശര്‍മ്മ സിന്ദാബാദ്.

നേപ്പാൾ പ്രധാനമന്ത്രി ഭാരതം സന്ദർശിയ്ക്കുകയാണ്. രസകരമായ ഒരു വാർത്ത ഇന്നലെ വന്നിരുന്നു. നേപ്പാളിൽ സൂക്ഷിച്ചിട്ടുള്ള…

Posted by Kaaliyambi Ambi on Saturday, April 7, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.