ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ഫേസ്ബുക്ക് ” ഡേറ്റിങ്ങ് ആപ്പ് “

സ്വകാര്യതയ്ക്ക് പ്രധാനം കൊടുത്തു കൊണ്ട് പങ്കാളികളെ തേടുവാനും പ്രണയിക്കുവാനും സാഹായം നല്‍കുന്ന ഡേറ്റിങ്ങ് ആപ്പ്  അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്ക് . നിലവില്‍ ഇരുപത്കോടി അവിവാഹിതരായ ചെറുപ്പക്കാരാണ് നിലവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് . ഈ സാധ്യത വിനിയോഗിക്കുവാനാണ് ഇത്തരമൊരു നീക്കവുമായി കമ്പനി മുന്നോട്ടുവരുന്നത് . 

പുതിയ പ്രഖ്യാപനത്തിന് ശേഷം ഫേസ്ബുക്കിന്റെ ഓഹരിയില്‍ 1.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്ന് കമ്പനി അവകാശപ്പെടുന്നു . 

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ വീഡിയോ കാണുന്നതില്‍ മാത്രമായി ഒതുങ്ങുന്നത് ഒഴിവാക്കുവാന്‍ വെബ്സൈറ്റ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ പരീക്ഷിച്ചിരുന്നു . ഇത് വഴി 2017 അവസാനത്തില്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ ഇടിവുണ്ടായി . ഈയൊരു അവസ്ഥയെ മറികടക്കാന്‍ പുതിയ സംവിധാനം വഴി മറികടക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുക്കൂട്ടല്‍ . 

ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന ഐക്കണ്‍ ഉള്‍ക്കൊള്ളിച്ചതാന് പുതിയ ആപ്പിന്റെ ലോഗോ . ഡേറ്റിങ്ങിനുള്ള അഭിരുചിയ്ക്ക് അനുസരിച്ചായിരിക്കും ഫേസ്ബുക്ക് പങ്കാളികളെ നിര്‍ദ്ദേശിക്കുക . ഇതിനനുസരിച്ച് ചേരുന്ന പ്രൊഫൈല്‍ലുകള്‍ ആപ്പ് കണ്ടെത്തി നിര്‍ദേശം നല്‍കും .  ഒരുപാട് നാളായിട്ടുള്ള ആലോചനയാണ് ഫേസ്ബുക്ക് പുതിയ പതിപ്പിലൂടെ നടപ്പിലാക്കുന്നത് . 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.