അമ്മ പ്രസിഡണ്ടായി മോഹന്‍ലാല്‍ എത്തിയേക്കും ,മമ്മൂട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

 

താരരസംഘടനയായ അമ്മയില്‍ പുനസംഘടന. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ് എന്നാണ് സൂചന. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം.
ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാവും തീരുമാനം ഉണ്ടാവുക . അതേ സമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുടെ ഭാഗത്തു നിന്നും അംഗങ്ങള്‍ക്കെതിരെ ചില അച്ചടക്ക നടപടികളും പ്രതീക്ഷിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.