ഇന്ത്യക്ക് മുന്നിലുള്ളത് ഇനി പാക്ക് ഭീകരതയ്‌ക്കെതിരെയുള്ള ശക്തമായ തിരിച്ചടി മാത്രം

എഡിറ്റോറിയല്‍

പാക്കിസ്ഥാന്റെ ഭാഗത്തുള്ള നിന്നുള്ള പ്രകോപനങ്ങള്‍ക്ക് ശക്തിയായ ഒരു തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന്‍ ഭികരതയെ പരാജയപ്പെടുത്താന്‍ സമയവും സന്ദര്‍ഭവും നോക്കിയുള്ള ‘കാത്തിരിപ്പ്’ നയം ഇനിയുണ്ടാവില്ല. എന്നാല്‍ രാഷ്ട്രീയപരമായും സൈനികപരമായും ബുദ്ധിപരവുമായ ഒരു ആയുധമാണ് ഭീകരത നീക്കം ചെയ്യാനായി സര്‍ക്കാര്‍ കൈകൊള്ളേണ്ടത്. ഇതെല്ലാം കൂട്ടിചേര്‍ത്ത് വേണം ഭീകര സംഘടനകളെ ഇല്ലായ്മ ചെയ്യാന്‍. നയതന്ത്രവും, ഭീകരതയ്ക്കുള്ള തെളിവുമായി ഇപ്പോള്‍ ഇന്ത്യ അതിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞു എന്നുവേണം കരുതാന്‍.

പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രതീകമെന്ന ഇന്ത്യന്‍ വാദം ലോകത്തിന് മുന്നില്‍ പലതവണ ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്തുണ നേടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളും, അതിര്‍ത്തിയിലെ വെടിവെപ്പും ഇന്ത്യയ്ക്കിനി തിരിച്ചടിക്കാനുള്ള സമയമായി എന്ന സൂചനയും, അന്തരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് അത് പ്രതിരോധിക്കാനാവില്ല എന്ന യഥാര്‍ത്ഥ്യവും പങ്കുവെക്കുന്നു.

ഇക്കഴിഞ്ഞ ദിവസം കാശ്മീരിലെ ഉധംപൂരിലുണ്ടായ ഭീകരാക്രമണം എടുക്കാം. കശ്മീരില്‍ പട്ടാളത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടാകുന്നത് പുതിയ കാര്യമല്ല. കശ്മീരില്‍ തീവ്രവാദി ആക്രമണം രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളുടെ എണ്ണം ഈയിടെ കുറവായിരിക്കുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഉധംപൂരില്‍ ബിഎസ്എഫ് കോണ്‍വേയ്ക്ക് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഒരു തീവ്രവാദിയെ ജീവനോടെ പിടിക്കാനും, മറ്റൊരാളെ കൊലപ്പെടുത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. മുഹമ്മദ് നവേദ് എന്ന ലഷ്‌കര്‍ ഇ തോയിബ അന്തരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യ വെക്കുന്ന പാക്കിസ്ഥാന്‍ ഭീകരതയുടെ ജീവിക്കുന്ന തെളിവാണ്. ഭീകരാക്രമണങ്ങളിലെ പാക് പങ്കിനെ കുറിച്ച് വെറുതെ ഒഴിവ് കഴിവ് പറഞ്ഞിരുന്ന പാക്കിസ്ഥാന് ഇനി ഇന്ത്യയുടെ ചോദ്യത്തിന് മുന്നില്‍ തലയുയര്‍ത്താനാവില്ല. ആഭ്യന്തര തലത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വവും ആശങ്കയും നേരിടുമ്പോഴൊക്കെ ഇന്ത്യക്കെതിരേ പോരടിക്കാന്‍ ശ്രമിച്ച പാക്ക് ഭരണകൂടം പേടിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് വേണം ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ മനസ്സിലാക്കാന്‍.

രാജ്യസുരക്ഷയ്ക്കായി എടുക്കേണ്ട മുന്‍കരുതലുകളും അവയ്ക്ക് സ്വീകരിക്കേണ്ട നടപടികളും ഇന്ത്യയുടെ പ്രതികരണവും എന്തെന്ന വലിയ ചോദ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. പാക്കിസ്ഥാനോടും ഭീകരരോടും കടുത്ത സമീപനം വേണമെന്ന മോദി സര്‍ക്കാരിന്റെ നിലപാടിന് പിന്‍ബലം നല്‍കുന്നതാണ് ഈ ചോദ്യം.

മ്യാന്‍മര്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സേനയുടെ ഭകരരുടെ ഉന്മൂലനത്തിന് ശേഷം പാക്കിസ്ഥാനിലും പ്രത്യേകിച്ച് പാക്കിസ്ഥാന്‍ പിന്തുണക്കുന്ന തീവ്രവാദ ഗ്രൂപ്പുകളിലും ഉണ്ടായ ആശങ്കയും, ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ചെറുതാവുന്നു എന്ന രീതിയില്‍ പാക്ക് ഭരണകൂടത്തിനെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളും കൂടി പരിഗണിക്കണം ഈയിടെയുണ്ടാകുന്ന പാക്ക് പ്രകോപനങ്ങള്‍ വിലയിരുത്തുമ്പോള്‍. റഷ്യയിലെ ഉഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മിലുണ്ടായ കൂടിക്കാഴ്ച ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയതാണ്. യഥാര്‍ത്ഥത്തില്‍ ബ്രിക്‌സ് ഉച്ചക്കോടിയ്ക്കിടെ ഇന്ത്യ മുന്നോട്ട് വച്ച നയതന്ത്രസമീപനമായിരുന്നു അത്. ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്കെന്ന രീതിയില്‍ ചര്‍ച്ച വിലയിരുത്തപ്പെട്ടപ്പോള്‍ വല്ലാത്തൊരു പ്രതിസന്ധിയാണ് പാക്ക് ഭരണകൂടത്തിന് മുന്നില്‍ ഉദയം ചെയ്തതത. അടുത്ത വര്‍ഷം ഇസ്‌ലാമാബാദില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ സംഘടനയുടെ (സാര്‍ക്ക്) ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഷരീഫിന്റെ ക്ഷണം മോദി സ്വീകരിക്കുകയും ചെയ്തിരുന്നു. അത്തരം നീക്കങ്ങള്‍ക്കെല്ലാം ഇപ്പോള്‍ നടന്ന ഭീകരാക്രമണങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്.

അത്തരം ചര്‍ച്ചകളില്‍(നടക്കുകയാണെങ്കില്‍) തികച്ചും നയതന്ത്രപരമായ കാര്യങ്ങള്‍ തന്നെയാകും മോദി ആ ഉച്ചക്കോടിയില്‍ ഷെരീഫിനുമുന്നില്‍ ഉയര്‍ത്തുക. ജമ്മു കാശ്മീരിന്റെ പേരിലുള്ള ഒരു വിലപേശലും അവിടെ നടക്കും. കാലാകാലങ്ങളായി ഭീകരതയോട് ഇന്ത്യ സ്വീകരിച്ചിരുന്ന സമീപനം പൊളിച്ചെഴുതേണ്ട കാലമായെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍. മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ ഭീകരയോടുള്ള യുദ്ധത്തില്‍ ചെയ്ത വിട്ടുവീഴ്ച പാക്കിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കി. മുംബൈ ആക്രമണക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതില്‍ ഇന്ത്യ പിന്നോട്ട് പോയത് ഉദാഹരണം. അതെല്ലാം പോയ കാലം എന്ന നിലയില്‍ ശക്തമായ തിരിച്ചടിയ്ക്കാണ് ഇനി ഇന്ത്യ തയ്യാറാകേണ്ടത്.

പാക്കിസ്ഥാന്റെ ഭാഗത്തുള്ള നിന്നുള്ള പ്രകോപനങ്ങള്‍ക്ക് ശക്തിയായ ഒരു തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന്‍ ഭികരതയെ പരാജയപ്പെടുത്താന്‍ സമയവും സന്ദര്‍ഭവും നോക്കിയുള്ള ‘കാത്തിരിപ്പ്’ നയം ഇനിയുണ്ടാവില്ല. എന്നാല്‍ രാഷ്ട്രീയപരമായും സൈനികപരമായും ബുദ്ധിപരവുമായ ഒരു ആയുധമാണ് ഭീകരത നീക്കം ചെയ്യാനായി സര്‍ക്കാര്‍ കൈകൊള്ളേണ്ടത്. ഇതെല്ലാം കൂട്ടിചേര്‍ത്ത് വേണം ഭീകര സംഘടനകളെ ഇല്ലായ്മ ചെയ്യാന്‍. നയതന്ത്രവും, ഭീകരതയ്ക്കുള്ള തെളിവുമായി ഇപ്പോള്‍ ഇന്ത്യ അതിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞു എന്നുവേണം കരുതാന്‍.

പാക്കിസ്ഥാന്‍ ഭീകരതയുടെ പുതിയ ട്രെന്‍ഡ് എന്താണ് എന്നുള്ളത് ദിനംപ്രതി നടക്കുന്ന സംഭവവികാസങ്ങളിലൂടെ നമ്മള്‍ മനസിലാക്കികൊണ്ടിരിക്കുകയാണ്. ദിനംപ്രതി സൈനിക മേഖലയിലും അതിര്‍ത്തിയിലും ഉള്ള ആക്രമണം. നുഴഞ്ഞുകയറ്റം. എന്നാല്‍ ശ്രീനഗറിലെ 15 സേനാവിഭാഗങ്ങളുടെ ചുമതലയുള്ള കമ്മാന്‍ഡിംഗ് ഓഫീസറുടെ വാദം ഈ വര്‍ഷത്തെ കണക്കെടുത്താല്‍ കശ്മീര്‍ താഴ്‌വരയില്‍ യാതൊരു നുഴഞ്ഞുകയറ്റവും ഉണ്ടായിട്ടില്ലെന്നാണ്. കശ്മീരിലെ ചെറിയ സംഘര്‍ഷങ്ങള്‍ പോലും വലുതായെടുത്ത് തിരിച്ചടികള്‍ നല്‍കുന്നതില്‍ ഈയിടെ ഇന്ത്യന്‍ സൈന്യം ഏറെ വിജയിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വല്ലപ്പോഴും സംഭവിക്കുന്ന വീഴ്ചകള്‍ മുതലെടുക്കുന്ന പാക് തീവ്രവാദസംഘമാകട്ടെ ഇന്ത്യയുടെ ആയുധങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നു

നയതന്ത്രം തന്നെയാണ് നിലവില്‍ ഭീകരതയെ നേരിടാനും, കശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രയോജനകരമായത്. പാക്കിസ്ഥാനോടു തുറന്നു സംസാരിക്കാനുള്ള നമ്മുടെ ഇഷ്ടതയും അനിഷ്ടതയും ഭീകരതയുടെ പരപ്പും തമ്മില്‍ യാതൊരു പരസ്പരബന്ധവും ഇല്ല. ഭീകരതയെ അതേ നാണയത്തില്‍ നേരിടുകയും നയതന്ത്ര ചര്‍ച്ചകളെ അതിന്റെ വഴിക്ക് വിടുകയും ചെയ്യുന്നതാവും ഉചിതം. മോദി സര്‍ക്കാര്‍ ഇതുവരെ പിന്തുടര്‍ന്ന നയവും അത് തന്നെയാണ്. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കേ ഭീകരതയോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന ശക്തമായ ആശങ്ക പാക്കിസ്ഥാനുണ്ട്. ആ ഭയത്തിനിടയില്‍ ശക്തമായ ഒരു തിരിച്ചടി തന്നെയാണ് ഇന്ത്യ കണക്ക് കൂട്ടുന്നതും. ഭീകരതയെ മെല്ലെപോക്ക് കൊണ്ട് നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതും, പ്രായോഗികതലത്തിലെത്തിക്കേണ്ടതും.

അഭിപ്രായങ്ങള്‍

You might also like More from author