‘അടിസ്ഥാനപരമായി ഇന്ത്യന്‍ സമ്പദ്ഘടന നല്ല നിലയില്‍’ നോട്ട് അസാധുവാക്കല്‍ ശുദ്ധീകരണ പ്രക്രിയയുടെ തുടക്കമെന്ന് മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷമിക രവി

ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി നല്ല നിലയിലാണെന്ന് മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷമിക രവി. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന ഭാവിയില്‍ വലിയ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷമികയുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ സാമ്പത്തീക പരിഷ്‌കരണ നടപടികളെല്ലാം ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഷമിക പറഞ്ഞു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് ഷമിക ഈയിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നോട്ട് അസാധുവാക്കലും, ജിഎസ്ടിയും മികച്ച സാമ്പത്തിക പരിഷക്കര നടപടികളാണെന്നും അവര്‍ പറയുന്നു. ജിഎസ്ടി.യിലൂടെ ഒരൊറ്റ നികുതി സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ തുടക്കത്തില്‍ തെറ്റുകളുണ്ടാകും. എന്നാല്‍, അതു പരിഹരിച്ച് മുന്നോട്ടു പോകുന്നതിലാണ് വിജയം.നോട്ട് അസാധുവാക്കല്‍ ഒരു ‘ശുദ്ധീകരണ പ്രക്രിയ’ യുടെ തുടക്കം മാത്രമാണെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.ഇപ്പോള്‍ത്തന്നെ കൂടുതല്‍ പണമിടപാടുകള്‍ ‘വൈറ്റ്’ ആയി മാറിയിട്ടുണ്ട്. ഇത് നോട്ട് അസാധുവാക്കലിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഷമിക പറയുന്നു.

ലോക ബാങ്കിന്റെ പട്ടികയില്‍ 130-ാം സ്ഥാനത്തു നിന്ന് നൂറാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. വൈകാതെ അമ്പതാം സ്ഥാനത്തേക്ക് എത്താന്‍ നമുക്ക് കഴിയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലം കാണാനിരിക്കുന്നതേയുള്ളൂ എന്നും അവര്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.