മോദി ഫാസിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നതെന്ന് എംജിഎസ് നാരായണന്‍. ‘മോദിയുടേത് അഴിമതിയുടെ കറപുരളാത്ത, കുടുംബ താല്‍പര്യം പോലുമില്ലാത്ത രാഷ്ട്രീയ ചരിത്രം’

 

mgs-narayanan
മോദി ഫാസിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. മോദിയുടേത് അഴിമതിയുടെ കറപുരളാത്ത, കുടുംബ താല്‍പര്യം പോലുമില്ലാത്ത രാഷ്ട്രീയ ചരിത്രമാണെന്നും,
അധികാരമോഹികളായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മോദിയെ ഫാസിസ്റ്റ് ആയി ചിത്രീകരിക്കുകയാണെന്നും എംജിഎസ് പറയുന്നു.

‘അധികാരഭ്രഷ്ടരായ കോണ്‍ഗ്രസ്സുകാരും അധികാര ദുര്‍മോഹികളായ മാര്‍ക്സിസ്റ്റുകളും ആണ് ഇന്ന് മോദിയെ ഫാസിസ്റ്റായി ചിത്രീകരിക്കുന്നത്. ഈ രണ്ടുകൂട്ടരും തരം കിട്ടിയാല്‍ ഭരണഘടനയെ വളച്ചൊടിച്ച് ഏകാധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുമെന്ന് ഇന്ദിരയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനവും കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സെല്‍ ഭരണവും തെളിയിക്കുന്നു ‘. ഈ രണ്ടിനെയും തോല്‍പ്പിക്കാനുള്ള വീര്യം ഭരണഘടനയ്ക്കുണ്ടായി എന്നും എംജിഎസ് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതി ലേഖനത്തിലാണ് എംജിഎസിന്റെ വിലയിരുത്തല്‍

ഇന്ന് മോദി ഫാസിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നത്. പക്ഷേ ഭാവിയില്‍ അദ്ദേഹം ഫാസിസ്റ്റു ഭരണത്തിലേക്ക് നീങ്ങാനുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് അതിനെ തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ദീര്‍ഘ ദൃഷ്ടിയുള്ള ജനാധിപത്യ ചിന്തകരുടെ കര്‍ത്തവ്യമാണ് എന്നും എംജിഎസ് പറയുന്നു

ഏകാധിപത്യത്തിലേക്ക് നീങ്ങാവുന്ന അഞ്ച് ഘടകങ്ങളും മോദിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന എംജിഎസ് നാരായണന്‍ പക്ഷേ ലേഖനത്തിലുടനീളം മോദിയുടെ ഭരണ മികവിനെ പ്രകീര്‍ത്തിക്കുന്നുണ്ട്.

മോദിയുടെ വ്യക്തിപരമായ നേതൃഗുണങ്ങള്‍ നേരത്തെ ഗുജറാത്തിലും ഇപ്പോള്‍ കേന്ദ്രത്തിലും ജനസമക്ഷം തെളിയിക്കപ്പെട്ടിരിക്കുന്നു. അഴിമതിയുടെ കറ പുരളാത്ത, കുടുംബ താല്‍പ്പര്യം പോലുമില്ലാത്ത, രാഷ്ട്രീയ ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും എംജിഎസ് എഴുതുന്നു.

അഭിപ്രായങ്ങള്‍

You might also like More from author