സിറിയയിലെ ട്രക്ക് ബോംബ് സ്‌ഫോടനം; മരണസംഖ്യ 48 ആയി


ബെയ്‌റൂട്ട്: തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമായ അസാസില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. പരിക്കേറ്റതില്‍ പലരുടെയും നില ഗുരുതരമാണ്.

ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി കടകളും വാഹനങ്ങളും അഗ്‌നിക്കിരയായതായും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author