ഇറാഖില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഷിയാ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് ഐഎസുമായി ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി രണ്ടിന് ഐഎസ് ഭീകരര്‍ ബാഗ്ദാദിലെ സദാര്‍ സിറ്റിയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author