വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം

vegകൊച്ചി:വിഷുവിന് വിഷമില്ലാത്ത പച്ചക്കറികളുമായി സി.പി.എം പുതുവഴിത്തുറക്കുന്നു.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കീടനാശിനിയുള്ള പച്ചക്കറിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുകയും,ജൈവ പച്ചക്കറിക്യഷി വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.മാത്രമല്ല, ജില്ലയിലാകെ ജൈവ പച്ചക്കറിക്യഷി ആരംഭിച്ചതായും സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നേത്യത്വത്തില്‍ ക്യഷിയിറക്കിയിരിക്കുന്നത് ജില്ലയിലെ 20 ഏരിയാകമ്മറ്റികളിലും 169 ലോക്കല്‍ കമ്മറ്റികളിലായി 160 ഏക്കറിലധികം സ്ഥലത്തുമാണ്.കൂടാതെ ഒഴിഞ്ഞുകിടന്ന പറമ്പിലും,വയലുകളിലും,നഗരത്തില്‍ കിട്ടുന്ന സ്ഥലങ്ങളിലും സി.പി.എം പ്രവര്‍ത്തകര്‍ ക്യഷി തുടങ്ങി. ജില്ലയില്‍ 33,000പാര്‍ട്ടി അംഗങ്ങളുണ്ട്.എല്ലാ അംഗങ്ങളുടെയും വീട്ടില്‍ ഒരു പച്ചക്കറിയെങ്കിലും നടണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.
ഈ പച്ചക്കറികള്‍ വിഷുവിന് വില്പന നടത്തുന്നതിന് വേണ്ടി ജില്ലയില്‍ 100ല്‍ പരം പച്ചക്കറി സ്റ്റാളുകല്‍ ആരംഭിക്കാനാണ് തീരുമാനം.സ്റ്റാളുകളുടെ ഉദ്ഘാടനം ഏപ്രില്‍ 10ന് കാക്കനാട്ട് പാട്ടുപുരയ്ക്കലില്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റെ ഇ.പി ജയരാജന്‍ നിര്‍വഹിക്കും.കൂടാതെ ജൈവജീവിതം എന്ന പദ്ധതിക്കായി ഒരു സഹകരണസംഘവും പാര്‍ട്ടി രൂപവത്ക്കരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed.