എന്‍ഡിഎ സര്‍ക്കാര്‍ ദുസ്വപ്‌നമാണെന്ന് പാതിരി പറയുന്നതിന് പിന്നിലെ കാരണം വേറെയാണ് ‘ സിഎസ്‌ഐ ബിഷപ്പ് തോമസ് കെ ഉമ്മന്റെ കത്തിന് മറുപടി

 

കാളിയമ്പി എഴുതുന്നു

 

 

ബിഷപ്പ് ചുമ്മാതെ കത്തെഴുതിയെന്ന് കരുതുന്നുണ്ടോ? അടുത്തയാഴ്ച. ഏപ്രില്‍ 18 മുതല്‍ 20 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി കോമണ്‍വെല്‍ത് സമ്മേളനത്തിനായി യുകെ
യിലെത്തുന്നുണ്ട്. ആംഗ്‌ളിക്കന്‍ സഭയുടെ ഭാരത ബ്രാഞ്ചിന്റെ തലവന്‍ ഇതുമാതിരിയൊരു കത്തെഴുതിയാല്‍ അത് എന്തായാലും മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവുമായിച്ചേര്‍ത്ത് ബ്രിട്ടനിലെ മാദ്ധ്യമങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ചര്‍ച്ചിയ്ക്കും. ഇവിടെയി കത്ത് അന്ന് വലിയ വിവാദമാകും…അല്ലെങ്കില്‍ ആക്കും.

 

 

മുപ്പതുലക്ഷത്തില്‍പ്പരം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ക്രിസ്ത്യന്‍ ജാതിയാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യ അഥവാ സിഎസ്‌ഐ. പോപ്പിന്റെ കീഴിലുള്ള കത്തോലിക്ക സമുദായക്കാരല്ല. അവരുടെ എതിരാളികളായ പ്രൊട്ടസ്റ്റന്റ് ജാതിക്കാരാണ് സീഎസ് ഐ. വെറും പ്രൊറ്റന്‍സ്റ്റന്റുകാരല്ല. ആംഗ്‌ളിക്കന്‍ പ്രൊട്ടന്‍സ്റ്റന്റുകാരാണ്.

1534ല്‍ ഇംഗ്‌ളണ്ട് ഭരിച്ചിരുന്ന ഹെന്‍ട്രി എട്ടാമന്‍ എന്ന രാജാവിന്ന് അറു ഭാര്യമാരുണ്ടായിരുന്നു. തന്റെ ആദ്യഭാര്യയായ കാതറിനെ ഔദ്യോഗികമായി വിവാഹമോചനം നടത്താന്‍ റോമിലെ പോപ്പ് സമ്മതിച്ചില്ല എന്ന കാരണത്താല്‍ ഹെന്‍ട്രി എട്ടാമന്‍ കത്തോലിക്കാ സഭയുടെ ഇംഗ്‌ളണ്ടിലെ സകലസ്വത്തുക്കളും കണ്ടുകെട്ടി. സ്വന്തമായി ഒരു സഭയങ്ങ് സ്ഥാപിച്ചു. അതാണ് ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട്.

ഈ ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടിന്റെ തലവനായി തന്നെത്തന്നെ ഹെന്‍ട്രി വാഴിച്ചു. സുപ്രീം ഗവര്‍ണര്‍ എന്ന പേരും നല്‍കി. വിശ്വാസപരമായ കാര്യങ്ങള്‍ നോക്കിനടത്താന്‍ ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറി എന്ന സ്ഥാനമുണ്ടാക്കി പാതിരിമാരിലെ പ്രമുഖനെ ആ സ്ഥാനത്ത് അവരോധിച്ചു. അന്ന് മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ബ്രിട്ടീഷ് രാജാവ്/രാജ്ഞി ആണ് ഈ ആര്‍ച്ചബിഷപ്പ് ഓഫ് കാന്റര്‍ബറിയെ തിരഞ്ഞെടുക്കുക. ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് എന്ന സഭ ഇംഗ്‌ളണ്ടിലെ രാജനൈതികവിഷയങ്ങളില്‍ ഭരണഘടനാപരമായ അവകാശങ്ങളുള്ള സഭയാണ്. ഒരുപക്ഷേ നോക്കിയാല്‍ ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടിന്റെ സുപ്രീം ഗവര്‍ണര്‍ ആണ് ആ നാട്ടിലെ രാജാവായി വരുന്നത്.

ബ്രിട്ടീഷുകാരെ തുരത്തി ഭാരതം സ്വതന്ത്രമായപ്പോള്‍ ഭാരതത്തിലെ ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടും ചര്‍ച്ച് ഓഫ് സ്‌കോട്‌ലന്റും ചേര്‍ന്ന് ഉണ്ടാക്കിയ സഭയാണ് ഈ ചര്‍ച്ച് ഒഫ് സൗത്ത് ഇന്‍ഡ്യ. അവര്‍ ഇന്നും ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടിന്റെ ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറി തലവനായ ആംഗ്‌ളിക്കന്‍ കമ്യൂണിയനിലെ അംഗമാണ്. അതായത് ഈ സീ എസ് ഐ സഭയായിരുന്നു നമ്മെ അടിമകളാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഭ.

(പലര്‍ക്കും ഒരു തെറ്റിദ്ധാരണയുള്ള കാര്യമാണിത്. എല്ലാവരും വത്തിക്കാനിലെ പോപ്പിന്റെ നേതൃത്വത്തിലുള്ള കത്തോലിക്ക സഭയാണ് ബ്രിട്ടീഷുകാരുടെ സഭ എന്നാണ് ധരിച്ച് വച്ചിരിയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ കത്തോലിയ്ക്ക സഭയ്ക്ക് എതിരാണ് ബ്രിട്ടന്‍. കത്തോലിക്കവിശ്വാസിയാണെങ്കില്‍ ബ്രിട്ടനില്‍ രാജാവാകാന്‍ കഴിയില്ല. പ്രധാനമന്ത്രിയാകാന്‍ പോലും കഴിയില്ല. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണീ ബ്‌ളെയര്‍ തന്റെ കത്തോലിക്ക മതവിശ്വാസം ഒരുപാട് നാള്‍ മറച്ചുവച്ചിരുന്നു എന്നാണ് വാര്‍ത്തകള്‍. പ്രധാനമന്ത്രിപദം ഒഴിഞ്ഞതിനു ശേഷമാണ് താന്‍ കത്തോലിക്കവിശ്വാസിയായി മതപരിവര്‍ത്തനം നടത്തിയെന്ന് അയാള്‍ പുറത്ത് പറഞ്ഞത്.നമ്മളെ സെക്കുലറിസം പഠിപ്പിക്കുന്ന നാട്ടിലെ കാര്യങ്ങളാണേ പറയുന്നത് 🙂 )

ഈ ചരിത്രം ഇത്രയും പറഞ്ഞതിനൊരു കാര്യമുണ്ട്. ഈ സീ എസ് ഐ സഭയുടെ മോഡറേറ്റര്‍ അഥവാ തലവനായ ബിഷപ്പ് തോമസ് കേ ഉമ്മന്‍ ഇന്നലെ നീട്ടിവലിച്ച് ഒരു കത്ത് അഥവാ ഫത്വയെന്നോ ഇടയലേഖനമെന്നോ ഒക്കെപ്പറയാവുന്ന ഒന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയായ എന്‍ഡിഎ ഗവണ്മെന്റ് ഈ നാട്ടിലെ പാവങ്ങള്‍ക്കും ന്യൂനപക്ഷക്കാര്‍ക്കും ഒരു ദുസ്വപ്നമാണെന്നാണ് പാതിരിയുടെ കത്ത് തുടങ്ങുന്നത്. ഹിന്ദുത്വാധിപത്യം എന്ന ദര്‍ശനമാണ് എന്‍ഡീഎ ഗവണ്മെന്റ് പിന്തുടരുന്നതെന്നും, ഭരണഘടനയുടെ ഉപക്രമത്തില്‍ പറഞ്ഞിരിയ്ക്കുന്ന സ്വാതന്ത്ര്യം സമത്വം സാഹോദര്യം ഒക്കെ എന്‍ ഡീ ഏ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ശക്തമായിപ്പറയുന്നത്.

കത്ത് അവിടെത്തീരുന്നില്ല. സീഎസ്‌ഐ സഭ ദളിതരുടെ കൂടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നില്‍ക്കുകയാണത്രേ. SC/ST (Prevention of tArocities) Act 1989 ല്‍ വെള്ളം ചേര്‍ക്കുന്നെന്നും അതിലുമുപരിയായി ദളിതര്‍ക്കെതിരേ ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിയ്ക്കുകയും ചെയ്യുന്നത്രേ. എന്‍ഡിഎ ഗവണ്മെന്റ് ഈ രാജ്യത്തിന്റെ പരമാധികാര, സോഷ്യലിസ്റ്റ് മതേതര റിപ്പബ്‌ളിക്കിനു തന്നെ ഭീഷണിയാണെന്നാണ് കത്തില്‍ പറയുന്നത്.

തീര്‍ന്നോ? ഇല്ല… സ്‌കൂള്‍ ടെക്സ്റ്റ്ബുക്കുകളില്‍ കപടശാസ്ത്രീയമായ മത വിവരങ്ങള്‍ ഉള്‍ക്കൊള്ളിയ്ക്കുന്നു, ഹിന്ദു ദേശീയ വികാരം വൃണപ്പെടുത്തുന്നു എന്ന പേരില്‍ സിനിമകള്‍, പുസ്തകങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ഉത്സവങ്ങള്‍ എന്നിവ നിരോധിയ്ക്കുന്നു എന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അടുത്ത ഭാഗം വീണ്ടും കയറുകയാണ്. വര്‍ഗ്ഗീയഫാസിസ്റ്റുകളായ ബിജെപിക്കാര്‍ ഭരണഘടനാപരമായ മതേതരത്വം നിഴലിലാക്കി ന്യൂനപക്ഷങ്ങളെ ഭയപ്പാടിലാക്കുന്നു. ഹിന്ദുത്വത്തിന്റെ ഗോവിനോടുള്ള അമിതാവേശം ദളിതര്‍ക്ക് വിലകുറഞ്ഞ പ്രോട്ടീന്‍ കിട്ടാതാക്കുന്നു! കര്‍ഷകരായ ദളിതരെ സാമ്പത്തികമായും തകര്‍ക്കുന്നു.

കോര്‍പ്പറേറ്റ് ഫാസിസ്റ്റുകള്‍ക്കെതിരേ ഒരുമിയ്ക്കാന്‍ ആഹ്വാനിച്ചു കൊണ്ടാണ് കത്ത് ചുരുങ്ങുന്നതത്രേ!

എവിടെയാണ് തുടങ്ങേണ്ടത്?
അവസാനവരിയിലെ കോര്‍പ്പറേറ്റ് ഫാസിസം മുതല്‍ തുടങ്ങാം. പാതിരി ഉപയോഗിയ്ക്കുന്ന വാക്കൊക്കെ കേട്ടാല്‍ ക്യൂബന്‍ വിപ്‌ളവത്തില്‍നിന്ന് ഇറങ്ങിവന്ന പുതിയ കാസ്‌റ്റ്രോ ആണെന്നാണ് തോന്നുക. കോര്‍പ്പറെറ്റ് വിരുദ്ധത കൂവിപ്പോയോണ്ട് ഇയാളുടെ സഭയുടെ മാതൃസഭയായ ചര്‍ച്ച് ഒഫ് ഇംഗ്‌ളണ്ടിന്റെ കോര്‍പ്പറെറ്റ് നിക്ഷേപത്തിനെപ്പറ്റിത്തന്നെ ആദ്യം പറയാം.

റൊയല്‍ ഡച്ച് ഷെല്‍ എന്ന എണ്ണക്കമ്പനിയില്‍ 38ദശലക്ഷവും HSBC യില്‍ 32 ദശലക്ഷവും വോഡഫോണില്‍ 21 ദശലക്ഷവും ബ്രിട്ടീഷ് പെട്രോളിയത്തില്‍ 22 ദശലക്ഷവും ഗ്‌ളാസ്‌കോ സ്മിത്‌ലൈനില്‍ 17 ദശലക്ഷത്തോളവും പൗണ്ടിന്റെ ഓഹരി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടിന്റേതാണ് എന്ന് ആര്‍ക്കെങ്കിലുമറിയാമോ? യൂണിലിവറിലും ഉണ്ട് ഏതാണ്ട് 11 ദശലക്ഷം പൗണ്ടിന്റെ ഓഹരി സഭയ്ക്ക്.

ഈ റൊയല്‍ ഡച്ച് ഷെല്ലും ബ്രിട്ടീഷ് പെട്രോളിയവും നൈജര്‍ ഡെല്‍റ്റയിലുള്‍പ്പെടെ നടത്തിവരുന്ന മനുഷ്യാവകാശധ്വംസനങ്ങളും അതിക്രൂരമായ കൊള്ളയടിയുമൊക്കെ പറയാന്‍ നവോമി ക്‌ളെയിന്‍ ഒന്നും വേണ്ട ഏത് പത്രം വായിയ്ക്കുന്നവര്‍ക്കും കഴിയും. എന്തിനധികം പറയുന്നു ഭാരതത്തില്‍ വനവാസിമേഖലയില്‍ ഖനനത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധമായ വേദാന്ത എന്ന കമ്പനിയിലും വലിയൊരു ഭാഗം ഓഹരി ഈ സഭയുടെതായിരുന്നു. പിന്നീട് അവരത് വിറ്റഴിയ്ക്കുകയായിരുന്നു.

ഇതാണ് ആംഗ്‌ളിക്കന്‍ സഭയുടെ കോര്‍പ്പറേറ്റ് വിരുദ്ധത.

സ്വദേശിപ്രസ്ഥാനങ്ങളെയും ഭാരതീയ കമ്പനികളെയും പ്രോത്സാഹിപ്പിയ്ക്കുകയും മെയ്ക് ഇന്‍ ഇന്‍ഡ്യാ പോലുള്ള പദ്ധതികള്‍ കൊണ്ടുവരികയും ചെയ്തതാണോ ഈ ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് ഫാസിസം? ആയിരിയ്ക്കാം. കാരണം സ്വദേശികമ്പനികള്‍ വന്നാല്‍ ആംഗ്‌ളിക്കന്‍ സഭകളുടെ ദശലക്ഷക്കണക്കിനു പൗണ്ട് വിദേശ കമ്പനികളുടെ ഓഹരികള്‍ക്ക് വിലയിടിയുമല്ലോ. ആ വേദനയിലാണോ ഈ നാട്ടില്‍ കോര്‍പ്പറേറ്റ് ഫാസിസമെന്നൊക്കെ ഇദ്ദേഹം കൂവിപ്പോകുന്നത്? സംശയിയ്‌ക്കേണ്ടതാണ്.

മുകളിലോട്ട് പോകാം. ഇനിയും കിടക്കുവല്ലേ.

അതാ കിടക്കുന്നു അതേ പറഞ്ഞ് പഴകിയ ഗോമാതാവികാരവും ദളിതരുടെ വിലകുറഞ്ഞ പ്രോട്ടീനും! ദളിതരെ ഗോമാംസം കഴിയ്ക്കുന്നവരായി ചിത്രീകരിച്ച് ഓണ്‍ലൈനില്‍ നിറയേ ലേഖനങ്ങള്‍ കാണാം.

ഗീബല്‍സിയന്‍ തന്ത്രങ്ങളാണ്. ഒരു നെക്‌സസാണിവരെല്ലാം എന്നും തെളിയുന്ന കാര്യം. സകല അന്താരാഷ്ട്ര ക്രിസ്ത്യന്‍ മതപരിവര്‍ത്തന വെബ്‌സൈറ്റുകളിലും ബീഫ് കിട്ടാതെ പ്രോട്ടീന്‍ ഇല്ലാതെ കഷ്ടപ്പെടുന്ന ദളിതരെപ്പറ്റിയുള്ള വാര്‍ത്ത കാണാം. ദളിതരെ ഇതിലും വലുതായി അപമാനിയ്ക്കാനൊന്നുമില്ല. .കിലോയ്ക്ക് മുന്നൂറോ നാനൂറോ രൂപ വിലയുള്ള ബീഫ് വിലകുറഞ്ഞ പ്രോട്ടീനാണെന്ന് ബോധമുള്ളവരാരും പറയില്ല.

പക്ഷേ പറഞ്ഞുപഴകിയ ആ തന്ത്രം വീണ്ടും പുറത്തെടുക്കുകയാണ്. ഇടതുപക്ഷ വിപ്‌ളവസിംഹവും ഒരു സര്‍വകലാശാലാ വൈസ്ചാന്‍സലറും മികച്ച ഒരു ന്യൂറോസര്‍ജനുമായ ഡോക്ടര്‍ ബീ ഇക്ബാലും ഇതേ കള്ളം പണ്ട് ആവര്‍ത്തിച്ചിരുന്നത് ഓര്‍ക്കുക. പത്ത് രൂപയ്ക്ക് കിട്ടുന്ന ചാളയ്ക്ക് പകരം മൂന്നൂറു രൂപയുടെ വിലകുറഞ്ഞ പ്രോട്ടീന്‍! എന്തായാലും ഈ ബീഫുകഴിയ്ക്കുന്ന ദളിതരെന്ന മിത്ത് നമുക്കൊന്ന് പ്രത്യേകം നോക്കേണ്ടതുണ്ട്

പശുവിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ഭാരതീയരും കൊന്നു തിന്നില്ല. പല പഠനങ്ങളും ആ വിഷയത്തില്‍ നടത്തിയിട്ടുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് 2015ല്‍ നടത്തിയ ഒരു സര്‍വേയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു

80 million Indians eat beef, of whom 63 million are Muslims. There are 12.5 million Hindus who eat beef, of whom around 9 million are Dalits and േൃശbals. As per census 2011 figures, India has around 25% of Dalits and േൃശbals, which works out to 300 million people. Out of these 300 million Dalits and േൃശbals, a mere 9 million or around 3% actually consume beef.

വേറൊരു സ്റ്റാറ്റിസ്റ്റിക്‌സില്‍ 96 ശതമാനം ദളിതരും പശുവിറച്ചി കഴിയ്ക്കുന്നവരല്ല. 98 ശതമാനം ഉയര്‍ന്ന ജാതിക്കാരും കഴിയ്കില്ല. അതായത് ഇരു വിഭാഗങ്ങളിലും ഏതാണ്ട് ഒരേ ശതമാനം ആള്‍ക്കാര്‍ മാത്രമേ പശുവിറച്ചി കഴിയ്ക്കുന്നവരായുള്ളൂ.

96 ശതമാനം പേരും ഗോമാംസം കഴിയ്ക്കാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ ബീഫുകഴിയ്ക്കുന്നവരായി ചിത്രീകരിച്ചത് എന്തിനു വേണ്ടിയാണ്.എന്ന് മനസ്സിലാക്കാന്‍ അധികം കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ.

(അപ്പോഴും ഗോവധം മിയ്ക്കയിടത്തും നിരോധിച്ചത് മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണെന്നും, ഗോവധം നിരോധിച്ചതുകൊണ്ട് ബീഫ് നിരോധനമല്ല നടക്കുന്നതെന്നുമൊക്കെയുള്ള കാര്യം അവിടെ നില്‍ക്കട്ടെ. അതല്ലല്ലോ വിഷയം)

ഈ കത്തില്‍ പറഞ്ഞിരിയ്ക്കുന്ന അടുത്ത പച്ചക്കള്ളമാണ് ഏറ്റവും വിചിത്രമായത്. ഹിന്ദു ദേശീയ വികാരം വൃണപ്പെടുത്തുന്നു എന്ന പേരില്‍ സിനിമകള്‍, പുസ്തകങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ഉത്സവങ്ങള്‍ എന്നിവ നിരോധിയ്ക്കുന്നു’ എന്ന് .

എത്ര സിനിമകള്‍ ഹിന്ദുവികാരം വൃണപ്പെടുത്തിയെന്ന് പറഞ്ഞു നിരോധിച്ചു എന്നതറിയാന്‍ എന്താണു വഴി?

എത്ര പുസ്തകങ്ങള്‍ നിരോധിച്ചു?

എവിടെയാണ് ന്യൂനപക്ഷങ്ങളുടെ ഉത്സവങ്ങള്‍ നിരോധിച്ചത്?

എന്ത് പച്ചക്കള്ളമാണ് എഴുതുന്നത്?!

പുസ്തകങ്ങളില്‍ മുഴുവന്‍ കപടശാസ്ത്ര മതവിവരങ്ങള്‍ ഉള്‍ക്കൊള്ളിയ്ക്കുന്നു എന്നതാണ് അടുത്ത പ്രശ്‌നം. എനിയ്ക്ക് തോന്നുന്നത് ഇദ്ദേഹം പറയുന്നത് ഇവരുടെ സഭയ്ക്കുള്ളിലെലെ പരിണാമസിദ്ധാന്തം പഠിപ്പിയ്ക്കാത്ത ഏതേലും സ്‌കൂളുകളേപ്പറ്റിയോ ഇവരുടെ സഭക്കാര്‍ പടച്ചുവിടുന്ന മോറല്‍ സയന്‍സെന്ന പേരിലെ മതപാഠപുസ്തകങ്ങളെപ്പറ്റിയോ എങ്ങാനുമേ ആയിരിയ്ക്കാന്‍ വഴിയുള്ളൂ.

സിബിഎസ്സീയിലോ മറ്റു സിലബസുകളിലോ ഒന്നും അത്തരത്തിലൊരു വിഷയം ഉള്ളതായി ഈയിടെയൊന്നും കണ്ടിട്ടില്ല. അതോ പണ്ട് വാജ്‌പേയി ഗവണ്മെന്റിന്റെ സമയത്ത് എഴുതാന്‍ വച്ചിരുന്ന കള്ളപ്രചരണങ്ങളുടെ നോട്ടുബുക്ക് ബിഷപ്പിനു മാറിപ്പോയതാണോ?

അതാവും കാര്യം. അന്ന് ഇതുപോലെ രാജ്യം മുഴുവന്‍ കള്ളം പറഞ്ഞുപരത്തിയിരുന്നു. പാഠപുസ്തകം തിരുത്തുന്നു എന്ന്.

ബാക്കിയൊരു രീതിയിലും ഭാരതത്തെ മുറിപ്പെടുത്താനാകില്ല എന്ന് വന്നപ്പോള്‍ ഇതിനെ തകര്‍ക്കാനുള്ള ഗൂഢശക്തികളേല്ലാം ചേര്‍ന്ന് ഒരുമിച്ച് നിന്ന് മെനഞ്ഞെടുത്ത കള്ളത്തരങ്ങളും അര്‍ദ്ധസത്യങ്ങളുമാണ് ഇന്ന് കാണുന്ന ദളിത് കലാപങ്ങളിലെത്തിനില്‍ക്കുന്നത്. ഇസ്ലാമിക ഭീകരവാദികള്‍, കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും, ജാതിവാദികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരോടൊപ്പം മറയില്ലാതെ സീഎസ് ഐ പോലുള്ള സഭകളും പുറത്തുവന്നിരിയ്ക്കുകയാണ്.

ഈ ഗവണ്മെന്റും ബിജെപി എന്ന പാര്‍ട്ടിയും സംഘവും എല്ലാ പിന്തുണയോടും കൂടിത്തന്നെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണതത്വങ്ങളെ പിന്തുണയ്ക്കും എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും, ചരിത്രത്തിലെങ്ങുമില്ലാത്ത രീതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ രാഷ്ട്രപതി മുതലിങ്ങോട്ട് അധികാരത്തിലെത്തി അന്തസ്സായി ആത്മാഭിമാനത്തോടെ സാമൂഹികമുന്നേറ്റം നടത്തുന്ന സമയമായിട്ടും ഹിന്ദുസമൂഹത്തെ പലതായി വിഭജിച്ച് പരസ്പരം തല്ലുകൂടിച്ചാല്‍ മാത്രമേ തങ്ങള്‍ക്കിനിഗതിയുള്ളൂ എന്ന് വ്യക്തമായി മനസ്സിലാക്കിയപോലെയാണിവര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ദളിത് സമരം അക്രമാസക്തമാക്കാനും അതേ സമയം അവരെ ആക്രമിയ്ക്കാനും ഒരേ സമയം രംഗത്തിറങ്ങുന്ന ശക്തികള്‍, എന്നിട്ട് അവര്‍ക്ക് വേണ്ടിയെന്ന പോലെ മുതലക്കണ്ണീരൊഴുക്കുന്ന പാതിരിമാര്‍.

ഇയാള്‍ എഴുതിയിരിയ്ക്കുന്ന കത്തില്‍ ഒരു വലിയ തമാശയുണ്ട്. ജനാധിപത്യസംരക്ഷകനായി വേഷം കെട്ടിക്കൊണ്ട് ഇയാളെഴുതിയ കത്തില്‍ വലിയ കാര്യമായി പറഞ്ഞിരിയ്ക്കുന്ന ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസവും സെക്കുലറിസവും എന്ന വാക്കുകളാണാ തമാശ.

ഈ നാട്ടിലെ ഏറ്റവും കിരാതമായ ഏകാധിപത്യഭരണത്തില്‍, പാര്‍ലമെന്റിന്റെ സമ്മതമോ ചര്‍ച്ചയോ ഇല്ലാതെ തികച്ചു ഭരണഘടനാവിരുദ്ധമായി, അടിയന്തിരാവസ്ഥ സമയത്ത് ഇന്ദിരാഗാന്ധി എഴുതിച്ചേര്‍ത്തതാണാ വാക്കുകള്‍. സോഷ്യലിസവും സെക്കുലറിസവും.
ആ കുടുംബവാഴ്ചയെ തിരികെക്കൊണ്ടുവരാന്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകള്‍ മുതല്‍ ആംഗ്‌ളിക്കന്‍ സഭവരെ ഉദിച്ചുയരുന്ന ചന്ദ്രനെ നോക്കി നായകള്‍ ഓരിയിടുന്നത് മാതിരി ഓരിയിടുകയാണ്.

വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത് വിട്ട, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട, ഭരണഘടനയുടെ അന്തസത്തയുള്‍ക്കൊണ്ട് ഭരണം നടത്തുന്ന ഒരു ഗവണ്മെന്റിനെ അട്ടിമറിയ്ക്കാന്‍ അസഹിഷ്ണുതാവാദം മുതല്‍ ഇതാ കര്‍ണിസേനയുടേയും ദളിതരുടേയും പേരില്‍ ജനങ്ങളെ ഒരുമിച്ച് തെരുവിലിറക്കി കലാപങ്ങള്‍ നടത്തിവിളവെടുക്കുകയാണ് സകലരും.

ബിഷപ്പിനു ചൊറിച്ചില്‍ വരാനുള്ള പ്രധാന കാരണം ഒരു അമേരിക്കന്‍ NGO വഴി CSI സഭക്കുള്ള വിദേശ സഹായം മോഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി എന്നതാണ്.പ്രൊട്ടസ്റ്റെന്റുമതവും മെഥോഡിസ്റ്റ് സഭയുമൊക്കെ ശക്തമായ മേരിയ്ക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമൊക്കെ കോടിക്കണക്കിനു ഡോളര്‍ സഹായമാണ് ഈ സഭയ്ക്ക് മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിയ്കുന്നത്. അതിപ്പോള്‍ പണം വളഞ്ഞവഴിയ്ക്ക് കൊണ്ടുവരാം എന്ന് കരുതിയാലും ബിഷപ്പിനു അതിലും വേദന തോന്നാല്‍ വേറേ ചില കാരണങ്ങളുണ്ട്.

ഭാരതസര്‍ക്കാരിന്റെ സീരിയസ് ഫ്രാഡ് ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഓഫീസ് (Serious Fraud Investigation Office(SFIO))കഴിഞ്ഞ കുറേക്കാലം മുന്‍പ് അതീവഗുരുതരമായ ക്രമക്കേടുകളാണ് CSI സഭയുടെ കണക്കുകളില്‍ കണ്ടത്. സുനാമി ബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി പിരിച്ച പണം മുതല്‍ ക്രമക്കേട് നടത്തിയതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് പുതിയ കാര്യമൊന്നുമല്ല സീ എസ് ഐ സഭയുടെ തെക്കന്‍ കര്‍ണാടക അതിരൂപതയുടെ തലവനായ ബിഷപ്പ് ദേവരാജ് ബംഗേരയെ തട്ടിപ്പും കൃത്രിമത്വവും കാണിച്ചതിനു മൂന്ന് വര്‍ഷത്തെ തടവും 25000 രൂപ പിഴയും കോടതി വിധിച്ചതാണ്. 2003 മുതല്‍ 2012 വരെ സീ എസ് ഐ സഭയുടെ കണക്കുകള്‍ ഓഡിറ്റ് പോലും ചെയ്തിരുന്നില്ല. ആ കാലയളവില്‍ ആരാണ് ഭരിച്ചിരുന്നതെന്നും ഒരു തുക്കടാ പെട്ടിക്കട നടത്തിയാല്‍ പോലും വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയുകയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒപ്പിടുകയുമൊക്കെ ചെയ്യേണ്ടിവരുന്ന നമ്മുടെ ചുവപ്പുനാടകള്‍ ആരാണ് CSI യ്ക്ക് മാത്രമായി ഒഴിവാക്കിക്കൊടുത്തത് എന്നും ആലോചിയ്ക്കണം.

ഇത് ഗവണ്മെന്റ് സ്വന്തമായിത്തോന്നി എടുത്ത തീരുമാനമൊന്നുമല്ല. .സീ എസ് ഐ സഭയില്‍ നടക്കുന്ന അഴിമതിയിലും തട്ടിപ്പിലും മടുത്ത് സഭയിലെ സാധാരണക്കാരായ അംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ സമരപരിപാടികള്‍ക്കൊടുവിലാണ് രജിസ്റ്റര്‍ ഓഫ് കമ്പനീസ് കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത്. കോര്‍പ്പറേറ്റ് അഫയേഴ്‌സ് വകുപ്പിനു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരത സീരിയസ് ഫ്രാഡ് ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഓഫീസ് ആ കേസ് ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവര്‍ക്ക് കിട്ടിയ പരാതിയിന്മേല്‍ നടപടിയെടുക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശവും ചെന്നിരുന്നു. അതാണ് 2016ല്‍ ഇത്രയും വലിയ ഒരു ക്രമക്കേട് നടന്നതായി കണ്ടെത്താന്‍ കാരണമായത്.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഈ കേസ് കേട്ട ശേഷം, ഈ ക്രമക്കേടില്‍ സീ എസ് ഐ സഭയുടെ മുഴുവന്‍ ഡയറക്ടര്‍മാരേയും കുറ്റക്കാരെന്ന് കണ്ട് പിരിച്ചുവിട്ടു. പകരം ജസ്റ്റിസ് കെ സമ്പത്ത് എന്ന മദ്രാസ് ഹൈക്കോര്‍ട്ടിലെ മുതിര്‍ന്ന റിട്ടയഡ് ജഡ്ജിയെ ചെയര്‍മാനായി നിയമിച്ച് പുതിയ ഡയറക്ടര്‍മാരെ കണ്ടെത്താന്‍ നിയോഗിച്ചിരുന്നു. 2016 നവംബര്‍ അവസാനമാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ഈ വിധി വരുന്നത്.
ജസ്റ്റിസ് ഏ സമ്പത്ത്, ആ ഡീസംബര്‍ എട്ടാം തീയതി മരണമടഞ്ഞു. ഹൃദയാഘാതമെന്നാണ് മരണകാരണമായി പറയുന്നത്.

ബിഷപ്പിനു പ്രധാനമന്ത്രിയേയും നരേന്ദ്രമോദിയേയും ഇഷ്ടമാകാതിരിയ്ക്കാന്‍ പ്രത്യേക കാരണം വല്ലതും വേണോ? പാവപ്പെട്ട സഭാംഗങ്ങളുടെ പരാതി സ്വീകരിച്ച മോദി ഫാസിസ്റ്റ് തന്നെയല്ലേ?

ഈ പ്രത്യേക കത്തിനു ഈ സമയത്ത് എന്തെങ്കിലും സാംഗത്യമുണ്ടോ?അടുത്ത തിരഞ്ഞെടുപ്പിനു സഭകളുടെ സ്വന്തം പുത്രനെ വാഴിയ്ക്കാനുള്ള തന്ത്രം ശരിയാണ്. അതല്ലാതെ എന്തേലും കാര്യമുണ്ടോ? ഇതിന്റെ ടൈമിങ്ങില്‍ എന്തെങ്കിലും കാര്യം?

ഉണ്ടല്ലോ… ബിഷപ്പ് ചുമ്മാതെ കത്തെഴുതിയെന്ന് കരുതുന്നുണ്ടോ? അടുത്തയാഴ്ച. ഏപ്രില്‍ 18 മുതല്‍ 20 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി കോമണ്‍വെല്‍ത് സമ്മേളനത്തിനായി യൂകേയിലെത്തുന്നുണ്ട്. ആംഗ്‌ളിക്കന്‍ സഭയുടെ ഭാരത ബ്രാഞ്ചിന്റെ തലവന്‍ ഇതുമാതിരിയൊരു കത്തെഴുതിയാല്‍ അത് എന്തായാലും മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവുമായിച്ചേര്‍ത്ത് ബ്രിട്ടനിലെ മാദ്ധ്യമങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ചര്‍ച്ചിയ്ക്കും. ഇവിടെയീ കത്ത് അന്ന് വലിയ വിവാദമാകും…അല്ലെങ്കില്‍ ആക്കും.

അങ്ങനെ വിവാദമാക്കിയാല്‍ ഈ വിഷയവും മനുഷ്യാവകാശവും ഒക്കെ മുന്നില്‍ വച്ച് അവര്‍ക്ക് ഭാരതവുമായുണ്ടാക്കുന്ന വ്യാപാര വാണിജ്യ കരാറുകളില്‍ ഈ മനുഷ്യാവകാശലംഘനത്തെക്കൂടിയൊക്കെ എടുത്തിട്ടലക്കി നമ്മളെ പ്രതിരോധത്തിലാക്കി ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കും വിധം ചര്‍ച്ചകളെ സ്വാധീനിച്ച് മുന്നോട്ട് പോകാം.

പ്രതിരോധത്തിലായ നമ്മള്‍ ഒരുപക്ഷേ ആ നാണക്കേടില്‍ നിന്ന് കരകയറാന്‍ അല്‍പ്പം താണുകൊടുത്തെന്ന് വരും. ബിഷപ്പിന്റെ മാതൃസഭയ്ക്ക് ദശലക്ഷക്കണക്കിനു പൗണ്ട് ഓഹരിനിക്ഷേപമുള്ള കമ്പനികള്‍ക്ക് ഭാരതത്തിലോട്ട് അതുവഴിയൊരു ചാനല്‍ തുറന്ന് കിട്ടിയാല്‍ ബിഷപ്പിനും പുളിയ്ക്കില്ല ആര്‍ച്ച്ബിഷപ്പ് ഓഫ് കാന്റര്‍ബെറിക്കും പുളിയ്ക്കില്ല. അതുകൊണ്ടാണ് കൃത്യം ആ സമയം നോക്കി ഈ കത്ത് ഇറക്കിയത്.

ബിഷപ്പിനോട് ഒന്ന് പറയാനുണ്ട്.1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷുകാരെ ഈ മണ്ണില്‍ നിന്ന് ഒന്നൊഴിയാതെ കെട്ടുകെട്ടിച്ചിരുന്നു, താങ്കളുടെ ആംഗ്‌ളിക്കന്‍ ചര്‍ച്ചിന്റെ കീഴിലുള്ള ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടിന്റെ ബിഷപ്പുമാര്‍ ബ്രിട്ടനിലെ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ലോര്‍ഡ് സ്പിരിച്വല്‍മാരായി ഞെളിഞ്ഞിരുന്ന് ജനങ്ങളുടെ നികുതിപ്പണം തിന്നുന്നുണ്ടാവും. അത് ആ നാട്ടിലെ ജനങ്ങളുടെ തീരുമാനം. അത് കണ്ട് ഈ ജനാധിപത്യഭാരതത്തില്‍ ലോര്‍ഡ് സ്പിരിച്വല്‍ ആകാന്‍ നോക്കിയാല്‍ ഏത് ബിഷപ്പായാലും പോയി പണിനോക്കാന്‍ പറയാനുള്ള ആര്‍ജ്ജവം എന്തായാലും ഈ നാട്ടിലെ ജനങ്ങള്‍ക്കിന്നുണ്ട്. അതിനുള്ള അധികാരവുമുണ്ട്.

ബിഷപ്പ് പഠിച്ചത് എന്‍ എസ് എസ് ‘ഹിന്ദു’ കോളേജിലാണ്. എന്നാലും ആംഗ്ഗ്‌ലിക്കന്‍ പാതിരിയായോണ്ട് അറിയാമായിരിയ്ക്കുമല്ലോ. ഈ സെക്കുലര്‍ എന്ന് താങ്കള്‍ പറഞ്ഞ വാക്ക് ഹിന്ദുക്കളെ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തടയാന്‍ ഉണ്ടാക്കിയ വാക്കല്ല. അത് സഭയെ രാഷ്ട്രീയത്തില്‍ നിന്ന് ഓടിയ്ക്കാന്‍ ഉണ്ടാക്കിയ വാക്കാണ്. The wall of separation between church and state എന്ന് തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞ ആ സാധനം, അത് സൂക്ഷിച്ചാല്‍ ഒരു പാതിരിയെന്ന നിലയില്‍ ഉള്ള ബഹുമാനം താങ്കള്‍ക്ക് തരും. അല്ലെങ്കില്‍ രാഷ്ട്രീയക്കാരനോടെന്ന പോലെതന്നെ മറുപടി പറയേണ്ടിവരും.

സി എസ് ഐ സഭയുടെ മുകളിലിരുന്ന് ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ച് ആ സമൂഹത്തിനെ അപമാനിയ്ക്കാനും അവരെ ജാതീയമായി വിഭജിയ്ക്കാനും നോക്കിയാല്‍ ഹിന്ദുക്കള്‍- എന്‍ ഡി എ ഗവണ്മെന്റും ഹിന്ദുത്വവും നാഷണലിസവുമൊന്നുമല്ല… നല്ല ഒന്നാന്തരം ഹിന്ദുമതക്കാര്‍ മുന്നോട്ട് വന്ന് സ്വന്തം കാര്യം നോക്കെടോ എന്ന് പറയും. അവരുടെ ക്ഷമയെ ഇനിയുമധികം പരീക്ഷിച്ചാല്‍ അസഹിഷണുതകാര്‍ക്ക് ദുഃസ്വപ്നമൊഴിഞ്ഞ് സമയമുണ്ടാവില്ല.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.