”അമര്‍നാഥ് യാത്രികരെ ആക്രമിക്കാന്‍ പദ്ധതിയിട്ടു” ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ്

ഐ എസ് ഐ പരിശീലിപ്പിച്ച 45ല്‍ ലഷ്‌കര്‍ എ തൊയിബ, ജയിഷ് എ മൊഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി അമര്‍നാഥ് യാത്രാസമയത്ത് വലിയ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ പതിനൊന്ന് രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് ഭ നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്താന്‍ ലഷ്‌കര്‍ ഭീകരര്‍ പദ്ധതിയിടുന്നത് കണ്ടെത്തിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഭീകരരില്‍ ഭൂരിപക്ഷവും ജയിഷ് എ മൊഹമ്മദ് എന്ന ഭീകരസംഘടനയിലുള്ളവരെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതില്‍ അറുപത്തിയൊന്ന് പേരെ പ്രത്യേകം പരിശീലനം നല്‍കപ്പെട്ടവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശക്തമായ തിരിച്ചടികളാണ് ഇന്ത്യ ഭീകരവാദികള്‍ക്കും പാക്കിസ്ഥാനും ഇന്ത്യയിപ്പോള്‍ നല്‍കുന്നത്. അധികകാലം പിടിച്ചുനില്‍ക്കാന്‍ ഇനി പാക്കിസ്ഥാനെപ്പോലെ തകര്‍ന്നുകഴിഞ്ഞ ഒരു സമ്പദ്വ്യവസ്ഥയ്ക്ക് കഴിയില്ലെന്നും ഐ എസ് ഐ യുടെ ഭീകരവാദത്തിനായി പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ പട്ടിണിയ്ക്കിടുന്നത് അവസാനിപ്പിയ്ക്കാന്‍ ഭീകരവാദികളേയും അവരുടെ ഏറ്റവും വലിയ പിന്തുണയായ പാകിസ്ഥാന്‍ ഐ എസ് ഐ യേയും തകര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അന്താരാഷ്ട്രവിദഗ്ധര്‍ക്കിടയില്‍ അഭിപ്രായസമന്വയമുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.