ഷാരൂഖ് ഖാന്റെ സഹോദരി പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു: ഇന്ത്യയിലല്ല, പാക്കിസ്ഥാനില്‍

ഇസ്ലാമാബാദ്: ബോളിവുഡ് സൂപ്പര്‍ കാരം ഷാരൂഖ് ഖാന്റെ പിതൃസഹോദരന്റെ പുത്രി നൂര്‍ജഹാന്‍ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പി.കെ 77 മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നൂര്‍ജഹാന്‍ മത്സരിക്കുക.

പാകിസ്ഥാനിലെ ഖതാലിലെ ഷാ വാലി മേഖലയിലാണ് നൂര്‍ജഹാനും കുടുംബവും താമസിക്കുന്നത്.പാക് പത്രമായ എക്സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബന്ധുവെന്ന നിലയില്‍ ഷാരൂഖിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് നൂര്‍ജഹാനുള്ളതെന്നും നേരത്തെ രണ്ടു തവണ ഷാരൂഖിനെ കാണാനായി നൂര്‍ജെഹാന്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നൂര്‍ജെഹാന്റെ സഹോദരനായ മന്‍സൂറാണ് സഹോദരിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.