വിണ്ണിന്‍ നിറമായ്..മണ്ണില്‍ ഹരമായ്…ആവേശം പടര്‍ത്തി മെസ്സി ആരാധകപ്പടയുടെ തീം സോംഗ്-VIDEO

മലപ്പുറം:ലോകകപ്പ് ആരവമുയരാന്‍ ഇനി ആറു ദിവസം മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ ഫുട്ബോള്‍ ആരാധകരും തയ്യാറായി കഴിഞ്ഞിരുന്നു. ഔദ്യോഗിക തീം സോംഗ് പുറത്തിറക്കിയാണ് കേരളത്തിന്റെ പ്രിയ ടീമുകളുടെ ആരാധകര്‍ രംഗത്തെത്തിയത്. ആദ്യം ബ്രസില്‍ ആരാധകരാണ് തീം സോംഗ് പുറത്തു വിട്ടത്. പിറകെ അര്‍ജന്റീന ആരാധകരും എത്തി. വിണ്ണിന്‍ നിറമായ..മണ്ണില്‍ ഹരമായ എന്ന് തുടങ്ങുന്ന നീലപ്പടയുടെ തീം സോംഗ് ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.

HEROES ARGENTINA | World Cup Fan Song 2018 (Official HD)

HEROES ARGENTINA | RUSSIA WORLD CUP 2018 SONG BY ARGENTINA FANS KERALA അർജ്ജന്റീന ഫാൻസ്‌ കേരളയുടെ ഒഫിഷ്യൽ ലോകക്കപ്പ്‌ 2018 ഫാൻ സോങ്ങ്‌!Note: Use headphone for better experienceYouTube Link: https://youtu.be/kbNqgeGfhAo#Russia2018 #Argentina #AFK #2018Fansong #AFKSong18 #ArgentinaFanSong #WorldCup

Posted by Argentina Fans Kerala on Saturday, June 2, 2018

ബ്രസില്‍ ആരാധകര്‍ ജൂണ്‍ ഒന്നിന് തീം സോംഗ് പുറത്തു വിട്ടിരുന്നു. ജിംഗ ബീറ്റ്സ് എന്ന പേരിലാണ് ബ്രസീല്‍ ആരാധകര്‍ തീം സോംഗ് പുറത്തിറക്കിയിരിക്കുന്നത്.

റഷ്യയില്‍ ജൂണ്‍ 14ന് രാത്രി 8.30നാണ് ഉദ്ഘാടന മത്സരം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.