ഓസ്ട്രിയയില്‍ മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി 60 ഇമാമുമാരെ നാടുകടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

 


വിയന്ന: യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ നാടുകടത്താനൊരുങ്ങുന്നു. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഏകദേശം 60 ഇമാമുമാരെ പുറത്താക്കുന്നത്.

ഏഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുന്നതിനും ഓസ്ട്രിയ സര്‍ക്കാര്‍ തയ്യാറെടുക്കുന്നയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു മുസ്ലീം പള്ളികള്‍ ആണ് അടച്ചുപൂട്ടുന്നത്.

60 ഇമാമുമാരെ നാടുകടത്താനുളള നീക്കം അതിവേഗം നടപ്പിലാക്കാനുളള ശ്രമത്തിലാണ് വലതുപക്ഷ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍. വിദേശവിനിമ ചട്ടങ്ങള്‍ ലംഘിച്ച് ഇവര്‍ വിദേശ പണം സ്വീകരിച്ചതായും ഓസ്ട്രിയ സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. ഇത്തരം നടപടിയിലുടെ 150 പേരുടെ താമസിക്കാനുളള അവകാശം നഷ്ടപ്പെടുമെന്ന് വലതുപക്ഷ പാര്‍ട്ടിയായ ഫാര്‍ റൈറ്റ് ഫ്രീഡത്തിന്റെ നേതാവും ആഭ്യന്തര മന്ത്രിയുമായ ഹെര്‍ബെര്‍ട്ട് കിക്കിള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.