‘നിങ്ങള്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് എഴുതാന്‍ പറ്റില്ല’ വിരുദ്ധമെങ്കില്‍ പ്രതികരിക്കുന്നതില്‍ വിരോധവുമില്ല ബ്ലോഗെഴുത്തില്‍ മനസ്സ് തുറന്ന് മോഹന്‍ലാല്‍–വീഡിയൊ

 

ബ്ലോഗെഴുത്ത് സംബന്ധിച്ച വിവാദത്തില്‍ മനസ്സ് തുറന്ന് നടന്‍ മോഹന്‍ലാല്‍. വിമര്‍ശനങ്ങളെ കൊണ്ടു നടക്കുന്ന ആളല്ല താനെന്നും, എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഒരു പോലെയാണ് സമീപിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് എഴുതാന്‍ പറ്റില്ല. എന്നാല്‍ വിരുദ്ധമെങ്കില്‍ പ്രതികരിക്കുന്നതില്‍ വിരോധമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആറ് വര്‍ഷമായി താന്‍ ബ്ലോഗ് എവുതുകയാണ്. എത്രയോ പേര്‍ ചീത്തപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് ചീത്ത പറഞ്ഞവരെ കുറിച്ച് സങ്കടമില്ല, അനുകൂലിച്ചവരെ കുറിച്ച് സന്തോഷവുമില്ല-മോഹന്‍ലാല്‍ പറഞ്ഞു- മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

ചിന്തിച്ച് ആറ് ദിവസം കഴിഞ്ഞ് എഴുതാന്‍ ഞാന്‍ എഴുത്തുകാരനല്ല, നമുക്ക് രണ്ടു കാര്യം ചെയ്യാം. ഒന്നെങ്കില്‍ ബ്ലോഗ് എഴുതാതിരിക്കാം. അല്ലെങ്കില്‍ വല്ല ദൈവങ്ങളെ കുറിച്ചോ എഴുതാം. മോഹന്‍ലാല്‍ പറഞ്ഞു.

600 കോടി മുതല്‍മുടക്കില്‍ മലയാളത്തിന്റെ സ്വപ്ന ചിത്രമായ രണ്ടാമൂഴം അടുത്തവര്‍ഷം എത്തുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി . എംടി വാസുദേവന്‍ നായര്‍ ചിത്രത്തിനായുള്ള തിരക്കഥ പൂര്‍ത്തായാക്കിയിട്ടുണ്ടെന്ന് ലാല്‍ വ്യക്തമാക്കി.  പുരാണ കഥാപാത്രം ഭീമനായാണ് ലാല്‍ എത്തുക.

അഭിനയ ജീവിതത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരമിക്കുന്നതിന് താന്‍ പദ്ധതിയിടുന്നതായും ലാല്‍ ആവര്‍ത്തിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author