2000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍: കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കുന്നതിനോട് സഹകരിക്കാനും മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

ഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതോടെ കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

രണ്ടരക്കോടിയോളം സ്മാര്‍ട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതി ആയോഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോ മാക്‌സ്, ഇന്‍ഡക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഗ്രാമീണ ജനതയ്ക്ക് താങ്ങാന്‍ കഴിയുന്ന വിലയിലുള്ള ഫോണുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡിജിറ്റല്‍ പണമിടപാട് കൂടി നടത്താന്‍ ശേഷിയുള്ളതാകണം ഫോണുകളെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാംസങ്, ആപ്പിള്‍ എന്നീ മുന്‍നിര മള്‍ട്ടിനാഷണല്‍ കമ്ബനികളും ചൈനീസ് നിര്‍മാതാക്കളും യോഗത്തിനെത്തിയിരുന്നില്ല.

 

അഭിപ്രായങ്ങള്‍

You might also like More from author