‘ഇരട്ടചങ്ക് വെറും തമാശ മാത്രമാണോ..’? ഐഎഎസ്‌ ഉദ്യോഗസ്ഥന്മാരുടെ പ്രതിഷേധത്തില്‍ അഡ്വ.ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

അടിയന്തരാവസ്ഥയ്ക്കും ഒരു കൊല്ലം മുമ്പ്, 1974ല്‍ കെ.എസ്. ഇ.ബി. എഞ്ചിനീയര്‍മാര്‍ പണിമുടക്കി, സംസ്ഥാനത്ത് വൈദ്യുതി വിതരണം കുട്ടിച്ചോറാക്കി.
ചേലാട്ട് അച്യുത മേനോനാണ് അന്ന് മുഖ്യമന്ത്രി. കണ്ണോത്ത് കരുണാകരന്‍ ആഭ്യന്തര മന്ത്രി, എംഎന്‍ ഗോവിന്ദന്‍ നായര്‍ വൈദ്യുതി മന്ത്രി.

സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷിതത്വ നിയമം (MISA) പ്രയോഗിച്ചു. എഞ്ചിനീയര്‍മാരെ അറസ്റ്റ് ചെയ്തു അണ്ടര്‍ വെയര്‍ മാത്രമണിയിച്ചു ലോക്കപ്പിലാക്കി. അതോടെ സമരം അവസാനിച്ചു.
ഇവിടെ 60 ഐഎഎസ് ഏമാനന്മാര്‍ അവധി അപേക്ഷ കൊടുത്തു സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
അവധി അപേക്ഷ തള്ളി സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ മുഖ്യമന്ത്രിക്കു ചുണയുണ്ടോ?
അതോ ഇരട്ടച്ചങ്ക് വെറും തമാശ മാത്രമാണോ?

 

അഭിപ്രായങ്ങള്‍

You might also like More from author