വെള്ളരിക്കയുടെ ഔഷധഗുണങ്ങള്‍


വിഷുകണിയിലെ മുഖ്യ ഫലമാണ് വെള്ളരിക്ക. വെള്ളരിക്കകൊണ്ട് നിരവധി വിഭവങ്ങള്‍ നാം ഉണ്ടാക്കുന്നു. അമിത ഉഷ്ണകാലത്ത് വെള്ളരി തൊലി കളയാതെ കഴിക്കുന്നത് നല്ലതാണ്.

വെള്ളരിക്ക ചതച്ച് നീരെടുത്ത് അതില്‍ ചെറുനാരങ്ങാനീരും, കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ മൂത്രതടസ്സത്തിന് ശമനം ഉണ്ടാകും. കൂടാതെ ഹൃദ്രോഗരോഗികള്‍ക്കും, വൃക്കരോഗികള്‍ക്കും നല്ലതാണ്.

ചര്‍മ്മത്തെ മനോഹരമാക്കാന്‍ വെള്ളരിയുടെ ഉപയോഗം നല്ലതാണ്. വെള്ളരിക്കയുടെ തൊലി കളഞ്ഞു (കുരു കളയാതെ) വെണ്ണ പോലെ അരച്ച് ലേപനമാക്കി മുഖത്തും കണ്‍പോളകളിലും പുരട്ടി ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് കഴുകി കളയുക ഇത് മുഖസൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മുഖക്കുരു ഇല്ലാതിരിക്കുവാനും ചര്‍മ്മത്തിന്റെ ചുളിവ് മാറുവാനും ഏറെ നല്ലതാണ്.

പ്രസവശേഷം സ്ത്രീകളുടെ വയറില്‍ ഉണ്ടാകുന്ന വെളുത്ത വരകള്‍പ്പോലുള്ള പാടുകള്‍ മാറുന്നതിന് മുകളില്‍ പറഞ്ഞരീതിയില്‍ ചെയ്ത് വയറിന്മേല്‍ തേച്ചു പിടിപ്പിച്ച് അരമണികൂറിനു ശേഷം കഴുകികളയുക.

വെള്ളരി ചുരണ്ടിയെടുത്ത് പശ പോലെയാക്കി ഉള്ളം കാലില്‍ തേച്ച് കിടന്നാല്‍ നല്ല ഉറക്കം കിട്ടും. വെള്ളരിയുടെ ഉള്ളിലെ കഴമ്പ് അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രം തടസ്സം കൂടാതെ വേഗത്തില്‍ പോകും. വെള്ളരിക്കാ കുരു വറുത്ത് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് 10 ഗ്രാം വീതം ദിവസം 2 നേരം കഴിച്ചാല്‍ മൂത്ര തടസ്സത്തിന് നല്ലതാണ്.

വെള്ളരി തൊലി കളഞ്ഞ് കഴമ്പെടുത്ത് നല്ലെണ്ണയില്‍ വിധിയാംവണ്ണം കാച്ചിതേച്ചാല്‍ തീ പൊള്ളലിന് ഏറെ നല്ലതാണ്. വെള്ളരി കുരു പൊടിച്ച് 2 ടീസ്പൂണ്‍ നെല്ലിക്കാനിരില്‍ കഴിച്ചാല്‍ മൂത്രത്തില്‍ കൂടി രക്തം പോകുന്നതിന് ആശ്വാസം ലഭിക്കും. കൂടാതെ ഇത് പ്രമേഹരോഗികള്‍ക്കും ഏറെ നല്ലതാണ്.

രക്തസമ്മര്‍ദ്ധം ഉള്ളവര്‍ വെള്ളരിനീര് അര ഗ്ലാസ്സ് വീതം കാലത്ത് വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് കഴിക്കുന്നത് ഏറെ നല്ലതാണ്. മലബന്ധം ഉള്ളവര്‍ വെള്ളരി പാതി പുഴുങ്ങി കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

അഭിപ്രായങ്ങള്‍

You might also like More from author