2019 ല്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമാകും; യുഎന്നിന് പിറകെ ഇന്ത്യ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന് വ്യക്തമാക്കി ഐഎംഎഫും

യുഎന്നിന് പിറകെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുകഴ്ത്തി ഐഎംഎഫും രംഗത്ത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന ഒന്നാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇപ്പോള്‍ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുന്ന ഇന്ത്യ 2019ഓടെ 7.8 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.എം.എഫിന്റെ ഏഷ്യാ പസഫിക് റീജിയണല്‍ ഇക്കണോമിക് ഔട്ടലുക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നോട്ട് അസാധുവാക്കലും ജി.എസ്.ടിയും പ്രാബല്യത്തില്‍ വന്നപ്പോള്‍ സാമ്പത്തിക മേഖല നേരിടേണ്ടി വന്ന താല്‍ക്കാലിക പ്രതിസന്ധി ഇന്ത്യ മറികടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക മേഖല ഏഷ്യയാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗം വളര്‍ച്ചയും നടക്കുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. ഇന്ത്യയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെയാണ് വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി കണക്കാക്കിയിട്ടുള്ളത്. ഇക്കൊല്ലവും അടുത്ത കൊല്ലവും ബംഗ്ലാദേശ് 7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം നേപ്പാള്‍ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് കൈവരിക്കുന്നത്. ഇക്കൊല്ലം 5 ശതമാനവും അടുത്ത കൊല്ലം 4 ശതമാനവും വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് പറയുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.