ഫേസ്ബുക്ക് ഉപയോഗിച്ച് തീവ്രവാദികള്‍ എളുപ്പത്തില്‍ അന്യോന്യം കണ്ടെത്തുന്നുവെന്ന്‌ റിപ്പോര്‍ട്ട്

തീവ്രവാദികള്‍ ഫേസ്ബുക്ക് ഉപയോഗിച്ച് മറ്റ് തീവ്രവാദികളുമായി എളുപ്പത്തില്‍ ബന്ധം ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഒരു ഉപഭോക്താവിന്റെ പ്രവര്‍ത്തികള്‍ നോക്കി ഫ്രണ്ട്‌സ് ആക്കാന്‍ നിര്‍ദ്ദേശിക്കുന്നവരില്‍ നിന്നാണ് ഇങ്ങനെ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലുള്ള കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രോജക്റ്റാണ് (സി.ഇ.പി) ഈ കണ്ടെത്തല്‍ നടത്തിയത്.

96 രാജ്യങ്ങളിലായി ഐ.എസിനെ പിന്തുണയ്ക്കുന്ന 1000 പേരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സി.ഇ.പി പഠിച്ചു. പിന്തുണയ്ക്കുന്നവര്‍ ഫേസബുക്ക് വഴി എളുപ്പത്തില്‍ അന്യോന്യം പരിചയപ്പെടുന്നു എന്നാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ ചിലരുടെ പ്രൊഫൈലുകള്‍ സി.ഇ.പി നോക്കിയതിന് ശേഷം അവരെത്തന്നെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ആക്കാന്‍ നിര്‍ദ്ദേശം തന്നിരുന്നു.

തീവ്രവാദികള്‍ ഫേസ്ബുക്ക് ഉപയോഗിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് അധികാരികള്‍ പറയുന്നത്. എന്നാല്‍ ആള്‍ക്കാരെ തമ്മില്‍ യോജിപ്പിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് തീവ്രവാദികളെയും ബന്ധിപ്പിക്കുകയാണെന്ന് സി.ഇ.പിയുടെ വക്താവ് റോബര്‍ട്ട് പോസ്റ്റിംഗ്‌സ് പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.