‘അമ്മ പ്രസിഡണ്ടായി മോഹന്‍ലാല്‍’-ഇടവേള ബാബുവിന് പറയാനുള്ളത്

സിനിമ താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡണ്ടായി മോഹന്‍ലാല്‍ വരുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നിലവിലെ സെക്രട്ടറി ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് മോഹന്‍ലാല്‍ വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് മോഹന്‍ലാല്‍. എന്നാല്‍ ഭാരവാഹികളെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇടവേള ബാബു പറയുന്നു.

മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തോടു കൂടി ജനറല്‍ ബോഡി യോഗം നടക്കും. പ്രസിഡന്റ് ആരാകണമെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ബാബു പറയുന്നു.
താരസംഘടനയായ അമ്മ പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാന്‍ ധാരണയായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.