പാകിസ്ഥാനെ നാണം കെടുത്തി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ഇന്ത്യന്‍ വനിതകള്‍

പാക്കിസ്ഥാനെ തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ട്വന്റി 20 ചാമ്പ്യന്‍സ് ക്രിക്കറ്റ് ഫൈനലില്‍ കടന്നു. വെറും 78 റണ്‍സിനെ പാക്കിസ്ഥാനെ എറിഞ്ഞിട്ട ഇന്ത്യ നാല് ഓവര്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബിഷ്ത് ഉള്‍പ്പടെ ഉള്ള ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

ശിഖ പാണ്ഡേയും അനുജ പാട്ടിലും തുടക്കത്തില്‍ തന്നെ വിക്കറ്റ് നേടി പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. ഇന്ത്യയുടെ ബാറ്റിങ്ങും തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. ആറ് ബോളുകള്‍ നേരിട്ട മിതാലി രാജ് പൂജ്യത്തിന് പുറത്തായി. ദീപ്തി ശര്‍മ്മയും മടങ്ങിയതോടെ ഇന്ത്യ 5ന്2 എന്ന നിലയിലായി. എന്നാല്‍ മന്ദാനയും കൗറും ചേര്‍ന്ന സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കൗര്‍ 34 റണ്‍സും മന്ദാന 38 റണ്‍സും നേടി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.