അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി


അറ്റല്സ് ഗ്രൂപ്പിന്റെ ഉടമ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. കേസ് നല്‍കിയ ബാങ്കുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ജയില്‍ മോചനം.
ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നു തനിക്ക് ജയിലില്‍ ആയിരുന്നപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ സങ്കടമെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഇപ്പോള്‍ കടങ്ങളെല്ലാം തീര്‍ത്തിട്ടാണോ ജയില്‍ മോചിതനായിരിക്കുന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്തെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടോയെന്നും വ്യക്തമല്ല. എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്.
2015മുതല്‍ അദ്ദേഹം ദുബായ് ജയിലിലായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.