ആകാശ നിറമുള്ള ജഴ്‌സിയില്ല, പുതിയ ജഴ്‌സിയുമായി അര്‍ജന്റീന

ആരാധകര്‍ക്ക് മെസ്സിയേയും സംഘത്തെയും കാണിനിഷ്ടം അവരുടെ ഇളംനീലയും, വെള്ളയും കലര്‍ന്ന ജഴ്‌സിയിലാണ്. എന്നാല്‍ ഐസ് ലാന്റിനെതിരായ മത്സരത്തില്‍ അര്‍ജന്റീന കളത്തിലിറങ്ങുക ഈ പതിവ് ജേഴ്സിയിലായിരിക്കില്ല. നീലയും വെള്ളയും ജേഴ്സിയ്ക്ക് പകരം കറുത്ത ജേഴ്സിയിലായിരിക്കും അര്‍ജന്റീന ഇറങ്ങുക.

ഐസ്ലാന്റ് ടീമിന്റെ ജേഴ്സിയുമായി സാമ്യമുള്ളതിനാലാണ് അര്‍ജന്റീന രണ്ടാം കിറ്റായ കറുത്ത ജേഴ്സി അണിഞ്ഞിറങ്ങുക.

ലോകകപ്പിനു മുമ്പ് ഇറ്റലിയ്ക്കും സ്പെയിനുമെതിരായ കളിയില്‍ മെസ്സിയും സംഘവും സെക്കറ്റ് കിറ്റ് ജേഴ്സിയാണ് ഉപയോഗിച്ചിരുന്നത്. 2002ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പിലാണ് ഇതിനു മുമ്പ് അര്‍ജന്റീന കറുത്ത ജേഴ്സിയണിഞ്ഞ് ലോകകപ്പിനാദ്യ മത്സരത്തിനിറങ്ങിയത്. അന്ന് നൈജീരിയയെ 1-0 ന് തകര്‍ത്തുകൊണ്ടാണ് അര്ജന്റീന തുടങ്ങിയത്. ആ ഭാഗ്യം ഇത്തവണയും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.