ഒക്ടോബര്‍ അവസാനത്തോടെ ഒടിയന്‍ തിയേറ്ററുകളിലെത്തും, കേരളത്തില്‍ മാത്രം 400 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന്


ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒക്ടോബര്‍ അവസാനത്തോടെ തിയേറ്ററുകളിലേക്കെത്തുമെന്ന് സൂചന. ഒടിയന്‍ മാണിക്ക്യത്തിന്റെ യൗവനം മുതല്‍ 50 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

ചിത്രം കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.