ഏഴുരൂപയ്ക്ക് പരിധിയില്ലാത്ത ഡേറ്റ, വമ്പന്‍ ഓഫറുമായി വോഡാഫോണ്‍

മുംബൈ: റിലയന്‍സ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ടെലികോം വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ അത്യുഗ്രന്‍ ഓഫറുമായി വോഡാഫോണ്‍. ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ ഏഴു രൂപയുടെ പുതിയ ഡേറ്റാ പ്ലാന്‍ വോഡഫോണ്‍ അവതരിപ്പിച്ചു.

സൂപ്പര്‍ ഔര്‍ എന്നു പേരിട്ടിരിക്കുന്ന പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഏഴു രൂപയുടെ റീ ചാര്‍ജില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പരിധിയില്ലാതെ 4ജി/3ജി ഡേറ്റ ആസ്വദിക്കാം. ഒപ്പം, വോഡഫോണ്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ 60 മിനിറ്റ് സംസാരസമയവും ലഭിക്കും.

 

അഭിപ്രായങ്ങള്‍

You might also like More from author