‘ആയിരം അഞ്ഞൂറ് രൂപ നോട്ട് പിന്‍വലിക്കല്‍’ സ്വാഗതം ചെയ്ത് പ്രവാസ ലോകം. ആശങ്ക ഹുണ്ടിക സംഘങ്ങള്‍ക്ക് മാത്രം

gulfദുബായ്: ആയിരം, അഞ്ഞൂറ് കറന്‍സിനോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യാ സര്‍ക്കരിന്റെ തീരുമാനം സ്വാഗതം ചെയ്ത് പ്രവാസ ലോകം. നാട്ടിലേക്കുള്ള പണമിടപാടിന് സുതാര്യത വരുന്നത് വലിയ നേട്ടമാകുമെന്നാണ് സാമ്പത്തീക രംഗത്തുള്ളവരുടെ വിലയിരുത്തല്‍.
ധനവിനിമയ സ്ഥാപനങ്ങള്‍ വഴിയും ബാങ്കുകള്‍ വഴിയുമാണ് ഗള്‍ഫ് നാടുകളില്‍നിന്ന് കാര്യമായി പണം ഇന്ത്യയിലേക്ക് ഒഴുകിയിരുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്നതാണ് വാസ്തവം. അതേസമയം, സമാന്തരമായി പണം നാട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും ഗള്‍ഫ് നാടുകളില്‍ വ്യാപകമാണ്. പല ഇടപാടുകളില് കള്ളപ്പണത്തിന്റെ വിനിമയവും ഉണ്ടായിരുന്നു. ഹുണ്ടികസംഘങ്ങള്‍ എന്ന പേരില്‍ വ്യാപകമായിരുന്ന നികിതി വെട്ടിപ്പ് സംഘത്തിന് ഇത് വലിയ തിരിച്ചടിയാകും.
ഹുണ്ടിക വ്യാപാരം തല്‍ക്കാലം നിലയ്ക്കുമെന്ന് എല്ലാവരും പറയുന്നു.

കള്ളപ്പണത്തിന്റെയും പണത്തിന്റെ അനധികൃത ഇടപാടിന്റെയും തോത് കുറയ്ക്കാന്‍ പുതിയതീരുമാനംകൊണ്ട് സാധിക്കുമെന്ന് പ്രവാസികള്‍ പറയുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി റദ്ദുചെയ്ത നടപടി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്‍ഡ് വഴിയുള്ള ധനവിനിമയത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ധനകാര്യ രംഗത്തുള്ളവര്‍ പറയുന്നു. എ്രല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടെന്ന ആശയം ജനകീയമാവുന്നതോടെ കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് കൂടുതല്‍ സാധ്യത കൈവരിക്കാന്‍ കഴിയും. ഇതിലൂടെ കള്ളപ്പണ ഇടപാടുകള്‍ പലതും തടയാന്‍ സാധിക്കും.

കള്ളപ്പണമുള്ളവര്‍ക്ക് അതിന്റെ ഉറവിടം ബാങ്കില്‍ വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂഴ്ത്തിവെച്ച മുഴുവന്‍ പണവും അസാധുവായിപ്പോകുമെന്നത് കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യന്‍ രൂപയ്ക്ക് പെട്ടെന്ന് മൂല്യംകൂടിയത് തീരുമാനത്തിന് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തുന്നത്. അതേസമയം
ചില പ്രവാസികളുടെയും കൈവശം ചെറുതും വലുതുമായ ഇന്ത്യന്‍ കറന്‍സികളുടെ ശേഖരമുണ്ട്. നാട്ടില്‍നിന്ന് വരുമ്പോള്‍ കൈവശംവെക്കുന്ന ഈ പണം നാട്ടിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാനായി കരുതുന്നതാണ് എല്ലാവരും. ഡിസംബര്‍ മുപ്പതിനുമുമ്പ് ഇവ എങ്ങനെ ഇന്ത്യയിലെത്തിച്ച് മാറ്റിയെടുക്കാനാവുമെന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം തുക കാര്യമായി വരില്ല എന്നാണ് നിഗമനം. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ നോട്ടുകള്‍ മാറുന്ന തിരക്ക് പ്രവാസികളെ കാര്യമായി ബാധിക്കാനിടയില്ല എന്നാണ് വിലയിരുത്തല്‍.

അഭിപ്രായങ്ങള്‍

You might also like More from author