വായുകോപ ശമനത്തിന് വെളുത്തുള്ളി

garlic

സര്‍വ്വസാധാരണയായി നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിന് വെളുത്തുള്ളി നല്ലൊരു ഔഷധമാണ്.

വായുകോപം, പ്രമേഹം, വെള്ളപാണ്ട്, പനി, അര്‍ശ്ശസ്, കൃമി രോഗങ്ങള്‍, ദുര്‍മേദസ്, ആര്‍ത്തവ ക്രമക്കേടുകള്‍, വാതരോഗങ്ങള്‍, കഫരോഗങ്ങള്‍ എന്നീ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് വെളുത്തുള്ളി.

നാട്ടുവൈദ്യത്തില്‍ ഉണ്ടാക്കുന്ന പല ഔഷധങ്ങളിലും വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ഗ്യാസ്ട്രബിളിന് 2/3 വെളുത്തുള്ളി അല്ലി എടുത്ത് നന്നായി ചതച്ച് ഒരു ഗ്ലാസ് നല്ല നാടന്‍ പശുവിന്‍ പാലില്‍ ഇട്ടു തിളപ്പിച്ചു കുറച്ചു വറ്റിച്ഛ് രാത്രി കിടക്കുന്നതിനു മുന്‍പ് കഴിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളി നീര് ചൂടാക്കി ചെറുചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന മാറും. കൂടാതെ ചര്‍മ്മ രോഗത്തിനും പുരട്ടുന്നത് നല്ലതാണ്. വെളുത്തുള്ളി നീരും തേനും സമം ചേര്‍ത്ത് കഴിച്ചാല്‍ ചുമക്ക് ശമനം കിട്ടും.

തേള്‍ വിഷത്തിന് വെളുത്തുള്ളി അരച്ച് പുരട്ടുന്നത് നല്ലതാണ്. വെളുത്തുള്ളിനീരും കടുകെണ്ണയും ചേര്‍ത്ത് ചൂടാക്കി പുരട്ടി തലോടിയാല്‍ സന്ധിവീക്കത്തിന് ഏറെ നല്ലതാണ്.

വെളുത്തുളളിയും കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ മലമ്പനിക്ക് ശമനം ലഭിക്കും. വെളുത്തുള്ളി വറുത്ത് എടുത്ത് ജീരകവും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് നെയ്യില്‍ കുഴച്ച് കഴിച്ചു കൊണ്ടിരുന്നാല്‍ അര്‍ശ്ശസിനു നല്ലതാണ്.

അഭിപ്രായങ്ങള്‍

You might also like More from author