ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും

bankഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം.
ബാങ്കുകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് നേരിടുന്നതിനായി കൂടുതല്‍ കൗണ്ടറുകള്‍ ക്രമീകരിക്കും, പ്രവര്‍ത്തന സമയം കൂട്ടാനും ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author