പത്ത് ദിവസം കൊണ്ട് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍; ഇത് തന്നെ ആഹ്ലാദിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: നരേന്ദ്ര മോദി കൊണ്ടുവന്ന ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള ഭീം ആപ്പ് പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടിയിലേറെ പേര്‍. തന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് ഒരു കോടി ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്നത് തന്നെ ആഹ്ലാദിപ്പിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ 30 നാണ് ഭീം ആപ്പ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി ലോഞ്ച് ചെയ്തത്.

മേക്ക് ഇന്‍ ഇന്ത്യയുടെ മികച്ച ഉദാഹരണമാണ് ഭീം ആപ്പ്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ ടെക്‌നോളജി എങ്ങനെ ഉപയോഗിക്കണമെന്നും ഈ ആപ്പ് കാണിച്ച് തരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഭീം ആപ്പ് ഒന്നാമതെത്തിയിരുന്നു. നിലവില്‍ ഭീം ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പ് മാത്രമേ എത്തിയിട്ടുള്ളു. എന്നാല്‍ ഉടന്‍ തന്നെ ഐഒഎസ് പതിപ്പും എത്തുമെന്നാണ് വിവരം.

അതേസമയം പ്ലേ സ്‌റ്റോറില്‍ ഭീം ആപ്പിന്റെ ഡൗണലോഡുകളുടെ എണ്ണം 50 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയിലാണ് കാണിക്കുന്നത്. ഇത് അപ്‌ഡേറ്റാകാന്‍ രണ്ടു ദിവസം വേണ്ടിവരുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്.

 

അഭിപ്രായങ്ങള്‍

You might also like More from author