മരുമകനെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനാക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

 

വാഷിങ്‌ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേശകനായി നിയമിക്കാനൊരുങ്ങുന്നു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായാണ് നിയമിക്കുക. 35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപന്‍റെ  പ്രചരണത്തതിന്‍റെ പ്രധാന ചുമതല വഹിച്ചവരില്‍ പ്രധാനിയാണ് ജാരേദ്.

മരുമകന്‍ തന്‍റെ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് ഇതേപ്പറ്റി ട്രംപ് പറഞ്ഞത്.

അതേസമയം പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author