യാഹൂ പേര് മാറുന്നു; ഇനി മുതല്‍ അറിയപ്പെടുക ‘അല്‍ടെബ’ എന്ന് പേരില്‍


ന്യൂയോര്‍ക്ക്: ഇമെയില്‍ സേവന ദാതാക്കളായ യാഹൂ പേര് മാറ്റാനൊരുങ്ങുന്നു. അല്‍ടെബ എന്നാണ് യാഹൂ ഇനി അറിപ്പെടുക. യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റം. പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും സ്ഥാനം ഒഴുയുമെന്ന് യാഹൂ അറിയിച്ചു. എറിക് ബ്രാന്‍ഡ് പുതിയ കമ്പനിയുടെ ചെയര്‍മാനായിരിക്കും.

ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇമെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു. യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്നും ഡേറ്റ ബ്രീച്ചസില്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും വെരിസോണ്‍ എക്‌സിക്യൂട്ടീവ്‌സ് അറിയിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author