കൊല്ലൂര്‍ മൂകാംബിക ക്ഷേത്രനടയില്‍ പിറന്നാള്‍ മധുരം നുകര്‍ന്ന് യേശുദാസ്


കൊല്ലൂര്‍ : ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് തന്റെ പിറന്നാള്‍ ആഘോഷത്തിനായി ഇത്തവണയും മൂകാംബിക സന്നിധിയിലെത്തി. പതിവ് തെറ്റിക്കാതെ ഭാര്യ പ്രഭയോടൊപ്പം കുടുംബസമേതമാണ് യേശുദാസ് കൊല്ലൂരിലെത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന ചണ്ഡീകാ യാഗത്തില്‍ അദ്ദേഹം പങ്കെടുത്തു.

ക്ഷേത്രം മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് സൗപ്പര്‍ണികാമൃതം സംഗീതപുരസ്‌കാരവും യേശുദാസ് സമ്മാനിച്ചു.
ഗാനഗന്ധര്‍വന് പിറന്നാള്‍ ആശംസകളേകാന്‍ മലയാളികളടക്കം നിരവധി ആരാധകരാണ് കൊല്ലൂരിലെത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംഗീതാര്‍ച്ചനയില്‍ സംബന്ധിച്ച അദ്ദേഹം കീര്‍ത്തനാലാപനവും നടത്തി.

അഭിപ്രായങ്ങള്‍

You might also like More from author