‘പാക്കിസ്ഥാനെതിരായ ഇവന്റ് സംഘടിപ്പിച്ചാല്‍ ബംഗാളില്‍ എങ്ങനെ ക്രമസമാധാനം തകരും’ ‘ദ സാഗാ ഓഫ് ബലൂചിസ്ഥാന്‍ ആന്റ് കശ്മീര്‍’ പ്രോഗ്രാമിന് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച്

 

ജനുവരി 7 ന് കൊല്‍ക്കത്തയില്‍ വെച്ച് നടത്താനിരുന്ന ‘The Saga of Baluchistan and Kashmir’ എന്ന പ്രോഗ്രാമിനുള്ള അനുമതി അവസാന നിമിഷത്തില്‍ കല്‍ക്കത്ത പോലീസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്നിരുന്നില്ല.
ഈ ഇവന്റില്‍ ധാരാളം പാക് വിരുദ്ധ പ്രാസംഗികര്‍ പങ്കെടുക്കുന്നുള്ളത് കൊണ്ട് പാക്കിസ്ഥാനെതിരെ സംസാരിക്കുന്നത് സംസ്ഥാനത്തു Law and Order പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്, അതായതു അവിടെയുള്ള ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുമെന്ന കാരണം പറഞ്ഞാണ് അവസാന നിമിഷത്തില്‍ പോലീസ് പ്രോഗ്രാമിനുള്ള അനുമതി പിന്‍വലിച്ചത്. കൂടാതെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വന്ന മുന്‍ പാക്കിസ്ഥാന്‍കാരനും, പത്ര പ്രവര്‍ത്തകനുമായ താരേക് ഫത്തയുടെ താമസാനുമതി റദ്ദു ചെയ്യുകയും, ആളുടെ സാന്നിധ്യമോ അത് പോലെ തന്നെ കൊല്‍ക്കത്തയില്‍ എവിടേയും ആളെ സംസാരിക്കാനോ അനുവദിക്കില്ല എന്നും പോലീസ് തിട്ടൂരമുണ്ടായിരുന്നു.
ബംഗാള്‍ ഗവണ്‍മെന്റും, കൊല്‍ക്കത്ത പോലീസും പറഞ്ഞ, പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഒരു ഇവന്റ് ബംഗാളിലെ ഒരു വിഭാഗത്തിനിടയില്‍ Law and Order പ്രശനം ഉണ്ടാക്കുമെന്ന ചിന്ത എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്.?

പാക്കിസ്ഥാനിനോട് കൂറുള്ള ഒരു വിഭാഗം ബംഗാളില്‍ വളര്‍ന്നു വന്നെന്നും അവരെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മമതയുടെ ഗവണ്‍മെന്റ് എത്തി നില്‍ക്കുന്നുമെന്നുമാണോ..??
അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍, ഇതിനെതിരെ കണ്ണടയ്ക്കുന്നതെന്ത് കൊണ്ട്?
അതോ ഈ സ്വാതന്ത്രം ഒരു വിഭാഗത്തിന് മാത്ര മുള്ളതാണോ?
ബലൂചിസ്ഥാനിലെ ജനതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന അക്രമത്തിനെതിരെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയാല്‍, ബംഗാളികള്‍ക്ക് വികാരം വ്രണപ്പെടുമെന്ന് വെച്ചാല്‍ എന്താണ് അത് കൊണ്ട് നമ്മള്‍ മനസിലാക്കേണ്ടത്..??
ബലൂചിസ്ഥാനും കാശ്മീറും ഇന്ത്യയില്‍ ചര്‍ച്ച ചെയ്താല്‍ ഒരു വിഭാഗം കൂട്ടരുടെ വികാരം വ്രണപ്പെടുന്നതെന്തു കൊണ്ടാണ്.?
ഡല്‍ഹി, മുംബൈ, വാരാണസി, പുണെ, പാട്‌ന എന്നിവിടങ്ങളില്‍ ഒക്കെ ഈ പ്രോഗ്രാം ഒരു കുഴപ്പവുമില്ലാതെ നടന്നിട്ടുണ്ട്. സെമിനാറിന്റെ ടോപ്പിക് ഓക്കേ അല്ല എന്ന് മമത പറഞ്ഞത് കണ്ടപ്പോ എനിക്കൊരു സംശയം..
ഈ പറഞ്ഞ കൊല്‍ക്കത്ത ഇന്ത്യയുടെ ഭാഗമൊ, അതോ പാക്കിസ്ഥാന്റെ ഭാഗമൊ ?
ഇന്ത്യയുടെ ഭാഗമാണേല്‍ കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാനെതിരെ ഒരു സെമിനാര്‍ സംഘടിപ്പിച്ചാല്‍ വികാരം വ്രണപ്പെടുമെന്ന് അര്‍ത്ഥം ബംഗാളിലെ ഒരു വിഭാഗം പാക്കിസ്ഥാന്‍ കൂറുള്ളവരാണെന്നാണൊ…?
ബംഗ്ലാദേശില്‍ നിന്നും ധാരാളം ആളുകള്‍ ബംഗാളില്‍ കുടിയേറിയ വിവരങ്ങള്‍ നമ്മള്‍ക്കറിയാം. അവര്‍ക്കാണോ ഇനി മമത പറയുന്ന ഈ അസഹിഷ്ണുത ഉള്ളത്..?
ഇതിനോട് കൂടി വായിക്കേണ്ടത്, ഒരു പാക്കിസ്ഥാനി അവിടെ നിന്നും എം പി യായ വാര്‍ത്തയാണ്…
എന്തൊരു നല്ല നാട്..
ശത്രുരാജ്യത്തിന് യാതൊരു ബുദ്ധിമുട്ടില്ലാതെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥ. ഇത്രയും നാളത്തെ മതേതരകളുടെ ഭരണം ബംഗാള്‍ മറ്റൊരു കാശ്മീരായി കൊണ്ടിരിക്കുന്നു…
ബംഗാളില്‍ കഴിഞ്ഞ കൊല്ലം ആദ്യവും അവസാനവും ഉണ്ടായ ഏകപക്ഷീയ കലാപങ്ങളും, അതിന്റെ സ്വഭാവവും, അതിനെതിരെ അവിടത്തെ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടും ഇതിനിടയില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.
മാദ്ധ്യമ പ്രവര്‍ത്തകരെ കലാപമേഖലകളില്‍ അടുപ്പിക്കാതെയും, കലാപത്തെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ മമത സര്‍ക്കാര്‍ കേസ് ചുമത്തിയതും കൂടി കൂട്ടി വായിക്കണം.
പിന്നെ രാജ്യത്തെ ചില പ്രത്യേക ഭാഗങ്ങളില്‍ നടക്കുന്ന രണ്ടു വീട്ടുകാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലുള്ള തര്‍ക്കവും, അല്ലേല്‍ മോഷണവും അതിന്റെ പേരില്‍ നടന്ന കൊലപാതകവും പെരുപ്പിച്ചു കാണിച്ചു രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായി കാണിച്ചു പ്രതിഷേധ മേളകള്‍ നടത്തിയിരുന്ന അഭിനവ
മതേതര മനുഷ്യ സ്‌നേഹികളെയും അന്നൊന്നും ബംഗാളില്‍ നമ്മള്‍ കണ്ടിരുന്നില്ല..
അത് എന്ത് കൊണ്ട് എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്..
ഇപ്പൊ നമ്മള്‍ മനസില്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..
‘ബംഗാള്‍ ഇന്ത്യയിലല്ലെ….?
ബംഗാളികള്‍ ഇന്ത്യക്കാരല്ലെ..?’ എന്നത്…
നാളെ ഈ ചോദ്യം നമ്മളോടും ചോദിക്കാതെ ഇരിക്കാന്‍, ഇതുപോലെ മറ്റൊരു ബംഗാള്‍ ഉണ്ടാവാതെ ഇരിക്കാന്‍…
ദേശീയതയെയും, ദേശീയ ചിന്ഹങ്ങളെയും, ദേശത്തെയും അംഗീകരിക്കാന്‍ പറ്റാത്തവര്‍ നമുക്കിടയില്‍ ഉണ്ടേല്‍, അവരെ ഈ ദേശം വിട്ടു പോവാന്‍ പ്രേരിപ്പിക്കുന്നത് തന്നെയാ നല്ലേ..

( ഫേസ്ബുക്ക് എന്ന നവമാധ്യമത്തില്‍ വരുന്ന പ്രസക്തവും, വൈറലുമായ കുറിപ്പുകളാണ് ഈ കോളത്തില്‍ ഉള്‍പ്പെടുത്തുന്നത്. ബ്രേവ് ഇന്ത്യാ ന്യൂസിന്റെ എഡിറ്റോറിയല് നയവുമായി ഈ കുറിപ്പുകള്‍ ബന്ധമില്ല)

അഭിപ്രായങ്ങള്‍

You might also like More from author