ബംഗാളിലെ മിഡ്‌നാപൂരില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സൗരവ് ഗാംഗുലിക്ക് വധഭീഷണി

 

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ഇപ്പോഴത്തെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. ഈ മാസം 19ന് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി കത്തില്‍ പറയുന്നത്. ഏഴിനാണ് ഇത്തരത്തില്‍ വധഭീഷണി മുഴക്കിക്കൊണ്ട കത്ത് ലഭിച്ചതെന്ന് ഗാംഗുലി സ്ഥിതീകരിച്ചു.

കത്ത് സംബന്ധിച്ച് പോലീസില്‍ അറിയിച്ചെന്നും എന്നാല്‍ ഔദ്യോഗികമായ പരാതി നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ പറ്റി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author