‘പറഞ്ഞു ജയിക്കാന്‍ അറിയാത്തവര്‍ ജയിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം’ ‘സിപിഎം അസഹിഷ്ണുത മൂലം എഴുത്തുനിര്‍ത്തുകയാണ് ‘ നോട്ട് നിരോധനത്തെ പിന്തുണക്കുകയും, തോമസ് ഐസകിനെ വിമര്‍ശിക്കുകയും ചെയ്തതിന് ഭീഷണി നേരിടുന്ന ജിതിന്‍ ജേക്കബ് പറയുന്നത്

 


നോട്ട് അസാധുവാക്കലിനെ പിന്തുണച്ചതിന്റേയും, ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെയും പേരില്‍ ഭീഷണി നേരിടുന്നതിനാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് ബാങ്ക് ജീവനക്കാരന്‍ കൂടിയായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പറഞ്ഞു ജയിക്കാന്‍ കഴിയാത്തവര്‍ ജയിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന തലക്കെട്ടിലാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് നേരിടുന്ന മുന്നറിയിപ്പുകളില്‍ ഭയന്ന് എഴുത്തു നിര്‍ത്തുകയാണെന്ന് ജിതിന്‍ ജേക്കബ് പറയുന്നത്. പാര്‍ട്ടി ഗ്രാമത്തില്‍ ജിവിക്കുന്ന തനിക്ക് മുന്നറിയിപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജിതിന്‍ എഴുതുന്നു.

”കുറച്ചു ദിവസം മനസില്‍ തോന്നിയ കാര്യങ്ങള്‍ കൃത്യമായ ധാരണകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതിയപ്പോള്‍ തന്നെ നിങ്ങള്ക്ക് ചോര തിളക്കുന്നു. ആശയപരമായ സംവാദം നടത്താന്‍ കഴിയാതെ , തിരിച്ചു ആക്രമിക്കാന്‍ ഇരുളിന്റെ മറവും, സംഘടിത ശക്തിയും ഒക്കെ ഉപയോഗിക്കുന്ന ഭീരുക്കളോടു എതിര്‍ക്കാന്‍ ഇനി ഞാന്‍ ഇല്ല”-ജിതിന്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം-

‘പറഞ്ഞു ജയിക്കാന്‍ കഴിയാത്തവര്‍, ജയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാം.’
………………………………………………………………………………………….
DEMONETISATION (നോട്ട് നിരോധനം) വന്ന അന്ന് രാത്രി മുതലാണ് ഫേസ്ബുക്കില്‍ ഞാന്‍ തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങിയത്. നോട്ട് നിരോധ ത്തിന്റെ ആവശ്യകത എന്താണെന്നും, രാജ്യത്തെ കള്ളപ്പണത്തിന്റെ ഉറവിടങ്ങളും, വ്യാപ്തിയും എത്രത്തോളമുണ്ടെന്നും കുറച്ചു നാളെങ്കിലും ഈ ഫീല്‍ഡില്‍ ജോലി ചെയ്തവര്‍ക്ക് മനസിലാകും. പ്രത്യേകിച്ചും മുംബൈ പോലുള്ള മെട്രോകളില്‍ ബാങ്കിങ് മേഖലകളില്‍ ജോലി ചെയ്തവര്‍ക്ക്.
എന്നെപോലെ തന്നെ ബാങ്കിങ് സെക്ടറില്‍ ജോലി ചെയ്തിട്ടുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് അതൊരു സന്തോഷവാര്‍ത്ത തന്നെയായിരുന്നു. അതിലെ രാഷ്ട്രീയത്തെ അല്ല ഞാന്‍ കണ്ടത്, അത് രാജ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്നതിന്റെ ഗുണഫലങ്ങളെകുറിച്ചാണ് ഞാന്‍ ആവേശപ്പെട്ടത്.
പക്ഷെ രാഷ്ട്രീയം ജീവനോപാധിയാക്കിയവര്‍ അതിനെ രാഷ്ട്രീയവല്‍ക്കരിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, എന്തിനു ബാങ്കിലെ സ്റ്റാഫു കളെപോലും പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.
നോട്ട് നിരോധനത്തെ എതിര്‍ത്ത പലരുടെയും പോസ്റ്റുകളെ വ്യക്തമായ കണക്കുകളുടെയും മറ്റും എതിര്‍ത്ത് ഞാന്‍ എഴുതി. സ്വാഭാവികമായും എതിര്‍പ്പുകളും ഉണ്ടായി. ടെലിഫോണ്‍ നമ്പര്‍ തപ്പിപിടിച്ചു വിളിച്ചു (FB യില്‍ കിടക്കുന്നതു പഴയ നമ്പര്‍ ആണ്) പല സുഹൃത്തുക്കളും ചോദിച്ചു ഞാന്‍ ബിജെപി യില്‍ ചേര്‍ന്നോ എന്ന്? ഞാന്‍ കാണുന്നത് രാഷ്ട്രീയമല്ല, ഗവണ്മെന്റ് നടപ്പിലാക്കിയ പോളിസിയുടെ ഗുണവശങ്ങളെയാണെന്നു മറുപടി നല്‍കി. അപ്പോഴേ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും FB യില്‍ സജീവമായി കൊണ്ടുതന്നെ പല കാര്യങ്ങളെ കുറിച്ചും പോസ്റ്റുകള്‍ ഇട്ടു.
സഖാവ് തോമസ് ഐസക്കിനെ വിമര്‍ശിച്ചു പോസ്റ്റിട്ടതിനാണ് എനിക്കെതിരെ തിരിയാനുള്ള പ്രധാന കാരണം. പാര്‍ട്ടിയെ അനുകൂലിച്ചും എതിര്‍ത്തും ഒക്കെ ഞാന്‍ ഈ കാലയളവില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പാര്‍ട്ടിയ്‌ക്കെതിരെയുള്ള പോസ്റ്റുകള്‍ അല്ല വിഷയം,ഐസക്കിനെ വിമര്ശിക്കുന്നതാണ് പ്രശ്‌നം.
തോമസ് ഐസക് ക്കുമായി എനിക്കെന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്നാണ് പലരുടെയും ധാരണ. തോമസ് ഐസക് എന്ന വ്യക്തിയോട് എനിക്കെന്തു വിരോധം വരാന്‍? ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. നാട്ടിലെ കുടിവെള്ള പ്രശ്‌നത്തില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പേ ഒന്നോ രണ്ടോ ഇ MAIL അയച്ചതല്ലാതെ അദ്ദേഹവുമായി ഒരു ബന്ധവും ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തടനകളോട് കടുത്ത അമര്‍ഷവും, പ്രതിക്ഷേധവും ഉണ്ട്.
പിന്നെ എഴുത്തില്‍ ഉപയോഗിക്കുന്ന ഭാഷ കടുത്തതാണ്, കളിയാക്കുന്ന തരത്തിലുള്ളതാണ് എന്നൊക്കെയാണ് മറ്റൊരു പ്രശ്‌നം. എനിക്ക് കവിതയോ സാഹിത്യമോ എന്നും വശമില്ല. ആകെ അറിയാവുന്നതു പച്ച മലയാളമാണ്. അത് ഡിപ്ലോമാറ്റിക്കായി എഴുതാനൊന്നും അറിയില്ല. എന്റെ എഴുത്തിന്റെ ശൈലി ഞാന്‍ അല്ലെ തീരുമാനിക്കേണ്ടത്?
ഇവിടെ പ്രശ്‌നം അന്ധമായ രാഷ്ട്രീയവും, നേതാവിന്റെ അനുയായികളുടെ മാനസീക പ്രശ്‌നവുമാണ്. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസഹിഷ്ണുത.
നേതാവ് എഴുതുന്നതും പറയുന്നതും ഒക്കെ നിങ്ങള്ക്ക് വേദവാക്യമായിരിക്കും. എന്തുപറഞ്ഞാലും അത് അതുപോലെ വിഴുങ്ങാന്‍ നിങ്ങള്‍ തയ്യാറാകും. അത് എത്ര വലിയ മണ്ടത്തരമായാലും. പക്ഷെ അതുപോലെ എല്ലാവരും ആകണമെന്നുണ്ടോ?
ഞാനും ഇന്ന് മുതല്‍ നേതാവിന്റെ പോസ്റ്റുകള്‍ ലൈക് അടിക്കുകയും ഷെയര്‍ ചെയ്യുകയും, അതിഗംഭീരം എന്നൊക്കെ പറഞ്ഞു കുറച്ചു കമെന്റുകള്‍ ഇടുകയും ചെയ്താല്‍ എല്ലാവര്ക്കും സന്തോഷമാകും എന്നറിയാം. പക്ഷെ നട്ടെല്ല് വളച്ചു നില്ക്കാന്‍ എനിക്കറിയില്ല .
എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും മെമ്പര്‍ഷിപ് ഇല്ല, ഒരു മത സംഘടനയിലും അംഗമല്ല. നല്ലതു കണ്ടാല്‍ കൈയ്യടിക്കാനും, മോശം കാര്യങ്ങളെ വിമര്ശിക്കാനുമാണ് എനിക്കിഷ്ട്ടം. എന്റെ ശരികള്‍ നിങളുടെ ശരികളാകണമെന്നില്ല, മറിച്ചും.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതെന്നു ചോദിച്ചാല്‍, ഉത്തരം വളരെ SIMPLE ആണ്, കലിപ്പ് ആണ്, കബൂര്‍ സീനും ആണ്. എട്ടിന്റെ പണി തരും എന്നാണ് മുന്നറിയിപ്പ്.
പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് ഞാന്‍. ഇപ്പോഴും അതൊരു പാര്‍ട്ടി ഗ്രാമം തന്നെ. തിരഞ്ഞെടുപ്പ് വരുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഒരു കോടിയെങ്കിലും അവിടെ കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ബിജെപി എന്ന പാര്‍ട്ടിയ്ക്ക് അവിടെ ഒരു ബൂത്തു കമ്മിറ്റ്‌റി ഉണ്ടെന്നു തന്നെ അറിയുന്നത്.
ഞാന്‍ എഴുതിയ ചില കാര്യങ്ങളെങ്കിലും ശരിയാണെന്നു അംഗീകരിക്കുന്ന ഒത്തിരി പാര്‍ട്ടി സുഹൃത്തുക്കള്‍ നാട്ടില്‍ ഉണ്ട്. പക്ഷെ തുറന്നു പറയാന്‍ പറ്റില്ല. ഭയമാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ചു മുന്നോട്ടു പോയാല്‍ എന്താകും ഉണ്ടാകുക എന്ന് വ്യക്തമായ ധാരണ ഉണ്ട് എനിക്ക്.
കുറച്ചു ദിവസം മനസില്‍ തോന്നിയ കാര്യങ്ങള്‍ കൃത്യമായ ധാരണകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതിയപ്പോള്‍ തന്നെ നിങ്ങള്ക്ക് ചോര തിളക്കുന്നു. ആശയപരമായ സംവാദം നടത്താന്‍ കഴിയാതെ , തിരിച്ചു ആക്രമിക്കാന്‍ ഇരുളിന്റെ മറവും, സംഘടിത ശക്തിയും ഒക്കെ ഉപയോഗിക്കുന്ന ഭീരുക്കളോടു എതിര്‍ക്കാന്‍ ഇനി ഞാന്‍ ഇല്ല.
ഞാന്‍ ഒരു എഴുത്തുകാരനോ, വിമര്‍ശകനോ ഒന്നുമല്ല. നല്ലതെന്നു തോന്നുന്നതിനെ അംഗീകരിക്കാനും, തെറ്റെന്നു തോന്നുന്നതിനെ വിമര്‍ശിക്കാനും തോന്നുന്ന ഒരു സാധാരണക്കാരന് മാത്രമാണ്. അസഹിഷ്ണുത, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നൊക്കെ തൊണ്ട പൊട്ടുന്ന ആളുകളുടെ സഹിഷ്ണുത നേരിട്ട് അറിയാന്‍ സാധിച്ചു എന്നതാണ് എനിക്ക് വ്യക്തിപരമായി നോട്ട് നിരോധനം എന്ന പ്രക്രിയയിലൂടെ എനിക്ക് ഉണ്ടായ നേട്ടം.
ഈ ദിവസങ്ങളിലായി ഒത്തിരി ആളുകള്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. MUTUAL ഫ്രണ്ട് എന്ന് കണ്ടതൊക്കെ ACCEPT ചെയ്തു. കുറച്ചു പുതിയ ഫ്രണ്ട്‌സിനെ കിട്ടിയപ്പോള്‍ കണ്ടാല്‍ ചിരിക്കുന്ന പല മുഖങ്ങളും ശത്രുതയിലേക്കു വഴി മാറി.
FB യില്‍ POST ഇടുന്നതു നിര്‍ത്താന്‍ നിര്‍ബന്ധിതനാകുന്നത് കൊണ്ട് തന്നെ നിര്ത്തുന്നു. ഞാന്‍ FB യില്‍ പോസ്റ്റ് ഇടാത്തതുകൊണ്ടു ഇവിടെ ഒന്നും സംഭവിക്കില്ല. കുറെ ആളുകള്‍ക്ക് സന്തോഷവും ആകും.
ഇന്ന് വൈകിട്ട് ലഭിച്ച ഒരു ടെക്സ്റ്റ് മെസ്സേജിന്റെ ഭാഗങ്ങള്‍ കൂടി ഷെയര്‍ ചെയ്തു അവസാനിപ്പിക്കാം. പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് അയച്ചതാണ്. മനസ്സില്‍ നന്മ മാത്രമുള്ള ചില ആളുകള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്.
‘വ്യക്തിപരമായി എനിക്കും പുള്ളിയുടെ പല രീതികളും യോജിപ്പില്ല ജിതിന്‍. ഐസക്കിന്റെ പ്രീയപ്പെട്ടവരെ വെറുപ്പിച്ച് കുഴപ്പത്തിലാകണ്ട, പറഞ്ഞു ജയിക്കാന്‍ കഴിയാത്തവര്‍ ജയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാം.’
PHYSICAL SCARS HEAL. EMOTIONAL SCARS THAT YOU CARRY ON THE INSIDE THAT YOU HAVE WITH YOU FOR ALL TIME..
THERE ARE NO RESONS FOR EVERYTHING IN THE WORLD.
അഭിപ്രായങ്ങള്‍

You might also like More from author