ബോളിവുഡ് താരങ്ങളായ ജാക്കി ഷെറോഫും അര്‍ജ്ജുന്‍ രാംപാലും ബിജെപിയിലേക്ക്; യുപിയില്‍ പ്രചരണത്തിനിറങ്ങിയേക്കും

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ രാംപാലും ജാക്കി ഷെറോഫും ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇരുവരും സജീവമായി പങ്കെടുക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയയുമായി ഇരുവരും കൂടികാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. സംഗീത സംവിധായക ജോഡികളായ സാജിത്-വാജിത് സഹോദരങ്ങള്‍ ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author