റോബര്‍ട്ട് വധേരയുമായി ബന്ധമുള്ള വിവാദ വ്യവസായി സിസി തമ്പിക്കെതിരെ വീണ്ടും സിബിഐ അന്വേഷണം: എട്ട് വര്‍ഷം മുമ്പെടുത്ത കേസില്‍ പുനരഅന്വേഷണത്തിനുത്തരവിട്ട് കോടതി

കൊച്ചി: പ്രമുഖ ഗള്‍ഫ് വ്യവസായി സി.സി.തമ്പിക്കെതിരായി സിബിഐയുടെ പുനരന്വേഷണം. എട്ടു വര്‍ഷം മുമ്പ് അവസാനിപ്പിച്ച കേസില്‍ ആണ് പുനരന്വേഷണം. തെളിവില്ലെന്ന് കണ്ട് 2009-ല്‍ അവസാനിപ്പിച്ച ഈ കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്.

തമ്പിയുടെ ഉമസ്ഥതയിലുള്ള തൃശൂര്‍ ജില്ലയിലെ തേജസ്സ് എഞ്ചിനീയറിംഗ് കോളേജ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വഴിവിട്ട് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ അനുമതി നേടിയതിനാണ് സിബിഐ അന്വേഷണം നടത്തിയത്. 2008-09 കാലയാളവിലായിരുന്നു ഇത്. ഓള്‍ ഇന്ത്യ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ സതേണ്‍ റീജിയണ്‍ ഡയറക്ടര്‍ ഡോ.മഞ്ജു സിംഗും ഈ കേസില്‍ പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് തമ്പിയുടെതടക്കം ഏഴു കോളേജുകളുടെ പേരില്‍ സിബിഐ കേസെടുത്തത്. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷം തമ്പി രണ്ടാം പ്രതിയായ ഈ കേസ് തെളിവില്ലാത്തതിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ മാസം അഞ്ചിന് സിബിഐയുടെ കൊച്ചി യൂണിറ്റ് എസ്.പി. എ.ഷിയാസ് കേസില്‍ പുതിയ തെളിവുകളുണ്ടെന്ന് കാണിച്ച് സിബിഐ ഒന്നാം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നേരത്തെ അന്വേഷിച്ചപ്പോള്‍ ഈ കേസിലെ പല തെളിവുകളും പരിഗണിച്ചില്ലെന്നും വ്യക്തമായ പത്തോളം തെളിവുകള്‍ ഉണ്ടെന്നും കാണിച്ചായിരുന്നു ഹര്‍ജി. ഈ ഹര്‍ജി പരിഗണിച്ചാണ് സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

റോബോര്‍ട്ട് വദേരയടക്കമുള്ള കോണ്‍ഗ്രസിലെ ഉന്നതരുമായി തമ്പിക്കുള്ള അടുപ്പമുള്ളതാണ് കേന്ദ്ര ഏജന്‍സികള്‍ തമ്പിക്കെതിരെ ഇത്തരത്തില്‍ അന്വേഷണം നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സാമ്പത്തിക ഇടപടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈയില്‍ എന്‍ഡോസ്‌മെന്റ് ഡയറക്ടറേറ്റ് ചെന്നൈ വിമാനത്താവളത്തില്‍ തമ്പിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author