പാകിസ്ഥാന്റെ ബാബര്‍ 3 ക്രൂയിസ് മിസൈല്‍ പരീക്ഷണം വ്യാജമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

മുംബൈ: പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിച്ചുവെന്നവകാശപ്പെട്ട ബാബര്‍ 3 എന്ന ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വ്യാജമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ പരീക്ഷണത്തിന്റേതെന്ന നിലയില്‍ പാക് സൈനികവൃത്തങ്ങള്‍ പ്രചരിപ്പിച്ച വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചു നിര്‍മ്മിച്ചതാകാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പ്രതിരോധ-ഉപഗ്രഹ അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച സാങ്കേതിക സാദ്ധ്യതകള്‍ പങ്കു വച്ചിട്ടുളളത്. പാകിസ്ഥാന്‍ പുറത്തു വിട്ട വീഡിയോയുടെ ചിത്രങ്ങള്‍ സഹിതമാണ് പാകിസ്ഥാന്റെ അവകാശവാദം വ്യാജമാകാനുളള സാദ്ധ്യത ഇവര്‍ അക്കമിട്ടു നിരത്തുന്നത്. വീഡിയോയിലെ അസാദ്ധ്യമായ ഹൈപ്പര്‍സോണിക് വേഗതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രാന്തര്‍ഭാഗത്തു നിന്ന് അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന ബാബര്‍ 3 എന്ന അണുവാഹകശേഷിയുളള മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വിക്ഷേപിച്ചുവെന്ന് അവകാശപ്പെടുന്ന മിസൈല്‍ എവിടെ നിന്നു വിക്ഷേപിച്ചുവെന്നോ, എപ്പോഴാണ് പരീക്ഷണം നടന്നതെന്നോ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നില്ല. 450 കിലോമീറ്റര്‍ ദൂരപരിധിയുളള ബാബര്‍ 3, അണുവായുധമുള്‍പ്പെടെ നിരവധി പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുളളതാണെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author