തന്നെ ലക്ഷ്യമാക്കിയുള്ള വിവാദങ്ങള്‍ എന്തിനെന്ന് അറിയില്ലെന്ന് കമല്‍’ ദേശസ്‌നേഹിയല്ലെന്ന് പറയുന്നതില്‍ വേദനയുണ്ട് ‘


തന്നെ ലക്ഷ്യം വച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് സംവിധായകന്‍ കമല്‍. താന്‍ ദേശസ്‌നേഹിയല്ല എന്ന പ്രചരണം നടക്കുന്നതില്‍ ദുഖമുണ്ടെന്നും കമല്‍ ഒരു ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.
വര്‍ഗീയത എന്നത് തന്റെ ചിന്തകളില്‍ തീണ്ടിയിട്ടു പോലുമില്ല. ഏതു തരം വര്‍ഗീയതയും നാടിനാപത്താണ് എന്ന് വിശ്വസിക്കുന്ന ഒരു ഇടതുപക്ഷ അനുഭാവിയാണ് താന്‍. തന്നെ അടുത്തറിയാവുന്ന എല്ലാപേര്‍ക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും അതറിയാമെന്നും കമല്‍ പറഞ്ഞു.
ഞാന്‍ സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ 37 കൊല്ലമായി. സംവിധായകനായിട്ട് മുപ്പതു കൊല്ലവും. ഇതുവരെ ഞാന്‍ ഒരു വര്‍ഗീയ വാദിയെന്ന് ആരും പറഞ്ഞിട്ടില്ല. രാജ്യം വിട്ടു പോകണം എന്ന തരത്തിലുള്ള ബി.ജെ.പി നേതാവിന്റെ പ്രസ്താവനയോടൊന്നും തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. സാമൂഹ്യബോധമുള്ളവര്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എനിക്ക് പിന്തുണയുമായി രംഗത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്നും കമല്‍ പറയുന്നു

അഭിപ്രായങ്ങള്‍

You might also like More from author