വെളിച്ചത്തിന്റെ ലോകത്തേക്ക് ഗായിക വൈക്കം വിജയലഷ്മി

തിരുവനന്തപുരം: മലയാളികളുടെ പ്രിയഗായികയായ വൈക്കം വിജയലഷ്മി വെളിച്ചത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ വിജയലഷ്മി സ്ഥിരീകരിച്ചത്.
വിജയലക്ഷ്മിയുടെ കണ്ണിന് കാഴ്ചകള്‍ തിരികെ ലഭിക്കാനായി നടത്തുന്ന ചികിത്സകള്‍ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. വ്യക്തമല്ലെങ്കിലും നിഴല്‍പോലെ എന്തോ കാണാന്‍ സാധിക്കുന്നുണ്ടെന്ന് വിജയലഷ്മി പറയുന്നു. പണ്ട് ഇടതു കണ്ണിലൂടെ മാത്രമേ വെളിച്ചം അറിയാന്‍ സാധിക്കുമായിരുന്നുള്ളു. ഇപ്പോള്‍ വലതു കണ്ണിനും അതിന് കഴിയുന്നുണ്ടെന്ന് വിജയലക്ഷ്മി പറയുന്നു. ഹോമിയോ ചികിത്സയാണ് വിജയലഷ്മിയ്ക്ക് തുണയാകുന്നത്.

തന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ച പെരിങ്ങോട് ശങ്കരനാരായണന്‍ നമ്പൂതിരി കാരണമാണ് ഈ ചികിത്സയിലേക്കും എത്തിയത്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാണ് എല്ലാത്തിനും പിന്നിലെന്നും അവര്‍ പറഞ്ഞു.  കോട്ടയത്തുള്ള സ്പന്ദന എന്ന ആശുപത്രിയിലാണ് ഹോമിയോ ചികിത്സ നടത്തുന്നത്.
എല്ലാം ശരിയാകുമെന്നാണ് അവര്‍ പറയുന്നത്. ദൈവത്തിനു നന്ദി പറയുന്നു… പ്രാര്‍ത്ഥിക്കുന്നു. കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ വിജയലക്ഷ്മിക്ക്. തന്റെ എല്ലാ കാര്യങ്ങള്‍ക്കും നിഴലായി കൂടെയുള്ള മാതാപിതാക്കളെയാണ് ആദ്യം കാണാന്‍ ആഗ്രഹം. കൂടാതെ തന്റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ പോകുന്ന ആളെയും കാണണമെന്നും ഗായിക പറയുന്നു.

അഭിപ്രായങ്ങള്‍

You might also like More from author