ഡല്‍ഹി തെരഞ്ഞെടുപ്പ് മോദി ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

 

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു .അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണിതെന്നും  പ്രദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും റാവു പറഞ്ഞു.

കെജ്‌രിവാള്‍ സര്‍ക്കാരിന്റെ 49 ദിവസത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടത്. ദല്‍ഹി ജനത ഇതിനെ എങ്ങനെ കാണുന്നുവെന്ന് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കെജ്‌രിവാളിന് ഒരവസരം കൂടി നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്നും റാവു വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

You might also like More from author