ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു :ആദ്യഘട്ടത്തില്‍ ബിജെപിയും ,എഎപിയും ഒപ്പത്തിനൊപ്പം

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ ഫല സൂചനകള്‍ ലഭ്യമാകും.

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍  അരവിന്ദ് കെജ്‌രിവാളാണ് മുന്നില്‍ നില്‍ക്കുന്നത്.മംഗോള്‍പുരിയില്‍ എഎപി സ്ഥാനാര്‍ത്ഥി രാഖി ബിര്‍ളയ, പട്പട്ഗഞ്ചില്‍ എഎപി സ്ഥാനാര്‍ത്ഥി മനീഷ് നിസോദിയ, മാളവ്യ നഗറില്‍ എഎപി സ്ഥാനാര്‍ത്ഥി സോംനാഥ്ഭാരതി എന്നിവരും മുന്നില്‍ നില്‍ക്കുന്നു. കൃഷ്ണനഗറില്‍ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയും തൊട്ടുപിന്നിലുണ്ട്.ഏറ്റവും പിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്മാക്കനാണ്.

70 അംഗ ഡല്‍ഹി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36സീറ്റാണ്. വോട്ടെടുപ്പിനുശേഷമുള്ള എക്‌സിറ്റ് പോളുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരിക്കുകയാണെങ്കിലും ബിജെപി പ്രതീക്ഷ ഒട്ടും കൈവിട്ടിട്ടില്ല. 70 അംഗ നിയമസഭയിലേക്കു മത്സരിച്ച ബിജെപിയുടെ 67 സ്ഥാനാര്‍ഥികളും ജയം തങ്ങള്‍ക്കു തന്നെയാകുമെന്ന വിശ്വാസത്തിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റിച്ചു ബിജെപി അധികാരം പിടിച്ചാല്‍ ഭരണത്തില്‍ മോദിയും പാര്‍ട്ടിയും അമിത് ഷായും കൂടുതല്‍ ശക്തരാകും.
ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നിഗമനമനുസരിച്ച് 36-39 സീറ്റുകള്‍ പാര്‍ട്ടിക്കു കിട്ടും. എന്നാല്‍, പാര്‍ട്ടിയുടെ ആഭ്യന്തര കണക്കെടുപ്പില്‍ 34 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കില്ലെന്നുമാണ് പറയുന്നത്.

അഭിപ്രായങ്ങള്‍

Comments are closed.