ഡല്‍ഹി തെരഞ്ഞെടുപ്പ്:പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി കിരണ്‍ബേദി.ബിജെപി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബിജെപിയില്‍ തുടരുമെന്ന് കിരണ്‍ ബേദി പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ച് എഎപി മുന്നിലെത്തിയതോടെയാണ്‌ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ബേദി തന്റെ നിലപാട് വ്യക്തമാക്കിയത്.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ലീഡ് നിലയില്‍ തന്നെ ആംആദ്മി ക്യാമ്പുകള്‍ വിജയം ഉറപ്പിച്ചിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളിലായിരുന്നു ആംആദ്മി പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.

അതേസമയം ബിജെപിയും പ്രതീക്ഷ കൈവിട്ടിരുന്നില്ല .എഎപിയുടെ എക്‌സിറ്റ്‌പോള്‍ ഫലപ്രവചനങ്ങള്‍ തെറ്റിച്ച് മുന്നിലെത്താനാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അഭിപ്രായങ്ങള്‍

Comments are closed.