ഡല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയം:അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചു

ഡല്‍ഹി :ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്നതിനാല്‍ കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജി വെച്ചു.പരാജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിംഗ് ലൗലിയും രാജി വെച്ചു.‘പ്രിയങ്കയെ കൊണ്ടു വരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ ‘ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ പ്രകടനം.പ്രയങ്ക ഗാന്ധി സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട്.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തനിക്കാണെന്നും അതിന്റെ പേരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പഴിചാരേണ്ടതില്ലെന്നും അജയ്മാക്കന്‍ ഇന്നലെ പറഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed.