ആംആദ്മി പാര്‍ട്ടിയുടേത് ഗംഭീര വിജയം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആംആദ്മിയുടേത് ഗംഭീര വിജയമായിരുന്നെന്നും വി.എസ് പറഞ്ഞു.

 

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇത്തവണ അധികാരത്തിലെത്തിയത് ആംആദ്മിയാണ്. 2013 നേക്കാല്‍ മികച്ച വിജയമാണ് ആംആദ്മി കാഴ്ച്ച വെച്ചത്. അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ 14 ന് ഡല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.

അഭിപ്രായങ്ങള്‍

Comments are closed.