ബിജെപിക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോറിക്ഷ മതി, പരിഹാസവുമായി ചേതന്‍ ഭഗവത്

chethan bhagathഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ  ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോറിക്ഷ മതിയെന്നാണ് ചേതന്‍ പരിഹസിച്ചത്.ട്വിറ്ററിലൂടെയായിരുന്നു ചേതന്റെ അഭിപ്രായപ്രകടനം.

ബിജെപിയുടെ സീറ്റ് നില കുറയുന്തോറും ചേതന്‍ പലതവണ ട്വീറ്റ് ചെയ്തു. ഏഴുസീറ്റായപ്പോള്‍ ഒരു ഇന്നോവ മതി എന്ന് പറഞ്ഞ ചേതന്‍, ലീഡ് ചെയ്ത സീറ്റുകളുടെ എണ്ണം മൂന്നിലേക്ക് താഴ്ന്നപ്പോള്‍ ഇനിയൊരു ഓട്ടോറിക്ഷ മതിയെന്ന് ആദ്യ ട്വീറ്റ് തിരുത്തി.ഈ പാഠം ബിജെപി പഠിക്കുമെന്ന് മറ്റൊരു ട്വീറ്റിലൂടെയുംഎഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു.
എഎപിയുടെ ചില പ്രവര്‍ത്തികളോട് ആദ്യം തനിക്ക് താത്പര്യമില്ലായിരുന്നുവെന്ന് നേരത്തെ പറഞ്ഞ ചേതന്‍ അന്ന് പ്രകടിപ്പിച്ച വിയോജിപ്പുകളോട് ഖേദവും പ്രകടിപ്പിച്ചു.

അഭിപ്രായങ്ങള്‍

Comments are closed.