ആം ആദ്മിയിലെ സോഷ്യലിസ്റ്റ് ചേരി വെട്ടി നിരത്തപ്പെടുന്നുവോ? കേരളത്തിലും ആപ്പിന് വെല്ലുവിളികള്‍ ഏറെ

സംവാദം

ആം ആദ്മിയിലെ കെജ്രിവാള്‍ അനുകൂല പക്ഷം പാര്‍ട്ടിയിലെ ഇടത്പക്ഷ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരെ വെട്ടിനിരത്തുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്രയാദവിനെയും, പ്രശാന്ത് ഭൂഷണനെയും പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വെട്ടിനിരത്തുകയായിരുന്നുവെന്നാണ് വിമര്‍ശനം. പാര്‍ട്ടിയുടെ ആദ്യകാലം തൊട്ടെ അങ്ങനെ ചില ലക്ഷ്യങ്ങള്‍ കെജ്രിവാളിനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും ഉണ്ടായിരുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേരളത്തിലുള്‍പ്പടെ മിഷന്‍ വിസ്താറിന്റെ ഭാഗമായി നടക്കുന്ന മാറ്റങ്ങള്‍ ഈയൊരു ആക്ഷേപത്തെ ശരിവെയ്ക്കുന്നുണ്ടോ.. സ്ഥാപക നേതാക്കളായ യാദവിനെയും, പ്രശാന്ത് ഭൂഷണിനെയും മാറ്റി നിര്‍ത്തുക വഴി വ്യക്തമായ സന്ദേശമാണോ കെജ്രിവാള്‍ നല്‍കുന്നത്.

ബ്രേവ് ഇന്ത്യ ന്യൂസ് ഈ വിഷയമാണ് സംവാദത്തില്‍ ഇന്ന് അവതരിപ്പിക്കുന്നത്,കേരളത്തിലെ ആം ആദ്മിയുടെ നിലവിലെ പ്രവര്‍ത്തനം എത്രത്തോളം ശക്തമാണ്..? എന്നി വീഷയങ്ങളില്‍ സാറാ ജോസഫ്( എഎപി സംസ്ഥാന കണ്‍വീനര്‍, എംഎന്‍ കാരശ്ശേരി(എഎപി സംസ്ഥാന കമ്മറ്റി പ്രത്യേക ക്ഷണിതാവ്, കെപി രതീഷ്( ആം ആദ്മി പാര്‍ട്ടി കേരള ഘടകം സ്ഥാപക അംഗം, മുന്‍ വക്താവ്, മനോഹരന്‍(എഎപി സ്ഥാപക അംഗം,മുന്‍ ട്രഷറര്‍ ) എന്നിവരുടെ നിലപാട് തേടുകയാണ് ബ്രേവ് ഇന്ത്യ ന്യൂസ് ‘സംവാദ’ത്തിലൂടെ

ആം ആദ്മി അംഗമായ എം.എന്‍ കാരശ്ശേരി (എഎപി സംസ്ഥാന കമ്മറ്റി പ്രത്യേക ക്ഷണിതാവ്)

MN KARASERY NEയോഗേന്ദ്ര യാദവും, പ്രശാന്ത് ഭൂഷണും ശക്തമായ സോഷ്യലിസ്റ്റ് ചായവ് ഉള്ള ആളുകളാണ്. ഇവര്‍ക്കെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് പാര്‍ട്ടിയ്ക്കകത്ത് വ്യക്തമായ ഇടത് വലത് ചേരി തിരിവ് ഉണ്ടായി എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ തെളിവുകളില്ല.
പാര്‍ട്ടിയ്ക്കകത്ത് ഇപ്പോള്‍ നടക്കുന്നത് മൂപ്പിളമ തര്‍ക്കമാണ്. ഡല്‍ഹിയില്‍ പാര്‍ട്ടിയെ വിശ്വാസിച്ചവരോട് ആത്മാര്‍ത്ഥത കാണിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണിക്കുന്നത്
കേരളത്തില്‍ മിഷന്‍ വിസ്താര്‍ എന്ന പേരില്‍ ബാബു മാത്യുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചത് താല്‍ക്കാലികമാണ്. വക്താവ് സ്ഥാനത്ത് നിന്ന് കെപി രതീഷിനെ പോലുള്ള സ്ഥാപക നേതാവിനെ മാറ്റിയെങ്കിലും മനോജ് പത്മനാഭനെ പോലുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടികളില്‍ പ്രശാന്ത് ഭൂഷണെ അനുകൂലിക്കുന്ന വിഭാഗത്തെ മാറ്റി നിര്‍ത്തുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
നേതൃത്വ രൂപീകരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള മതേതര വിരുദ്ധമായ ചിന്തകളുള്ളതായി കാണാന്‍ കഴിയില്ല’

സാറാ ജോസഫ്(എഎപി കണ്‍വീനര്‍)

SARA JOSEPH NEആം ആദ്മി പാര്‍ട്ടി ഒരു ചെറിയ പാര്‍ട്ടിയാണ്. കുറച്ച് കാലമേ ആയിട്ടുള്ളു. അതു കൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന വലിയ ആശയങ്ങളിലെത്താന്‍ സ്വാഭാവികമായ കാലമെടുക്കും. അതിനിടയിലുള്ള ആശയപരമായ സംവാദമായി മാത്രമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ നടക്കുന്ന കാര്യങ്ങളെ ഞാന്‍ നോക്കികാണാന്‍ ആഗ്രഹിക്കുന്നത്, അതിനപ്പുറത്ത് സോഷ്യലിസ്റ്റ് ചേരി മറുചേരി എന്ന നിലയില്‍ അതിനെ ഞാന്‍ നോക്കി കാണുന്നില്ല
കേരളത്തില്‍ നടന്ന മിഷന്‍ വിസ്താര്‍ ഒരു നേതൃത്വ മാറ്റ പരിപാടിയായിരുന്നില്ല. ഒരു പ്രത്യേക രീതിയിലായിരുന്നു അതിന്റെ പാറ്റേണ്‍. അത് പൊതു സമൂഹത്തോട് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്ക്രുന്നില്ല. പാര്‍ട്ടിക്കകത്തുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയാണ് മിഷന്‍ വിസ്താര്‍ ഒരു ടീമിനെ കണ്ടെത്തിയത്.പാര്‍ട്ടി സംഘടന രൂപം കെവരിച്ചിട്ടില്ല. അതിന് മുന്‍പുള്ള ടീമിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷം പ്രവര്‍ത്തിച്ച് സംഘടന രൂപമുണ്ടാക്കും. സ്ഥാപക നേതാക്കളുള്‍പ്പടെ ഇപ്പോള്‍ ഈ സംഘത്തിലുള്ളവര്‍ക്ക് തിരിച്ച് വരാന്‍ അവസരമൊരുക്കുകയാണ് മിഷന്‍ വിസ്താര്‍ ചെയ്യുന്നത്. താഴെകിടയില്‍ ബുത്ത് തല വളണ്ടിയര്‍ കമ്മര്‌റികള്‍ രൂപീകരിച്ച് നേതൃത്വം പിന്നീട് പുനസംഘടിപ്പിക്കും’

കെ.പി രതീഷ്, (ആം ആദ്മി കേരള സ്ഥാപക അംഗം, മുന്‍ വക്താവ്)

KP RATHEESHആം ആദ്മി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ മുന്നോട്ട് വച്ച ചില ആശയങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നു എന്ന തലത്തില്‍ വേണം ഇതിനെയെല്ലാം മനസ്സിലാക്കാന്‍. സംഭാവന വാങ്ങുന്നതും, ഒപ്പം അത് വിനിയോഗിക്കപ്പെടുന്നതും തികച്ചും സുതാര്യമായിരിക്കണം തുടങ്ങിയ വാദങ്ങള്‍ ഇതിന്റെ ഭാഗമാണ്. സ്ഥാപക നേതാക്കള്‍ക്ക് ശേഷം എത്തിയവരുടെ ഇത് മനസ്സിലാക്കാതെയുള്ള നടപടികളാണ് പലപ്പോഴും ഇത്തരം ആരോപണം ഉയരാന്‍ ഇടയാക്കുന്നത്. പഴയ ആള്‍ക്കാര്‍ക്ക് ശേഷം വന്നവര്‍ ആം ആദ്മിയെ മറ്റ് സാധാരണ പാര്‍ട്ടികളെ പോലെയാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍.
കേരളത്തില്‍ നടന്ന പുനസംഘടന പ്രശാന്ത് ഭൂഷണന്‍, യോഗേന്ദ്രയാദവ് എന്നിവര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളുമായി ബന്ധമില്ല. മിഷന്‍ വിസ്താര്‍ മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങള്‍ നല്ലതാണെങ്കിലും അതിന്റെ പ്രയോഗികത വല്ലാത്ത പ്രതിസന്ധിയാണ്. ബുത്ത് തല കമ്മറ്റികള്‍ സംഘടിപ്പിക്കല്‍,വളണ്ടിയഴ്‌സ് ഗ്രൂപ്പ് ഉണ്ടാക്കല്‍ ഉള്‍പ്പടെ താഴെ തട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ല. അഞ്ച് വരെ വര്‍ഷം പിടിക്കും അതിനെല്ലാം. അത് അറിയുന്നവരല്ല ഇപ്പോള്‍ നേതൃത്വത്തില്‍ ഉള്ളത് എന്നാണ് പ്രശ്‌നം. മറ്റുള്ള പാര്‍ട്ടികളെ പോലെ കൊടിപിടിക്കുന്നവരെയല്ല ആം ആദ്മിയ്ക്ക് വേണ്ടത്.ക്രിയാത്മകമായ സമീപനമാണ്. ഇത് തിരിച്ചറിയാനായോ എന്ന കാര്യത്തില്‍ സംശയവും വിയോജിപ്പുണ്ട്. അണികള്‍ക്ക് പരിചിതരായ നേതാക്കളെയല്ല വേണ്ടത് പുതിയ രീതിയില്‍ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന നേതൃ നിരയെ ആണ്.

ഏറന്‍ മനോഹര്‍- (ആം ആദ്മി കേരള ഘടകം സ്ഥാപക അംഗം, മുന്‍ സംസ്ഥാന ട്രഷറര്‍)
manoharവ്യത്യസ്തമായ അഭിപ്രായങ്ങളിലുള്ള ചര്‍ച്ച എന്ന നിലയിലാണ് ഈ പ്രശ്‌നത്തെ വിലയിരുത്തേണ്ടത്. പ്രശാന്ത് ഭൂഷണന്‍ ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ സമയത്ത് മാറി നിന്നിരുന്നുവെന്നത് അന്ന് മുതലെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്. ഇതെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് ഞാന്‍ കരുതുന്നത്.
കേരളത്തെ സംബന്ധിച്ച് മിഷന്‍ വിസ്താറില്‍ ഇപ്പോള്‍ കയറി കൂടിയവരില്‍ കഴിവില്ലാത്തവരും ഉണ്ടായേക്കാം. പക്ഷേ ഇതൊരു താല്‍ക്കാലിക സംവിധാനം മാത്രമാണ്. താഴെകിടയില്‍ പാര്‍ട്ടിയെ സംഘടിപ്പിക്കാന്‍ എളുപ്പമല്ല എന്ന അഭിപ്രായത്തോട് യോജിപ്പില്ല. പല ജില്ലകളിലും വേണ്ടത്ര വേഗത ഇല്ല എന്നത് സത്യമാണ്. ഇത് നാല് മാസത്തിനകം പരിഹരിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

അഭിപ്രായങ്ങള്‍

You might also like More from author