”മമതാ രാജ് നേരിടാന്‍ സിപിഎം- ബിജെപി -കോണ്‍ഗ്രസ് സഖ്യം” ബിജെപിയ്ക്ക് സ്വാധീനമുള്ളിടത്ത് അവര്‍ക്ക് സിറ്റുനല്‍കുമെന്ന് പ്രാദേശിക സിപിഎം നേതാവ്, ജനങ്ങളുടെ സഖ്യമെന്ന് സംസ്ഥാന നേതാവ്

കൊല്‍ക്കത്ത: എതിരാളികള്‍ക്ക് പത്രിക നല്‍കാന്‍ പോലും അവസരം നല്‍കാത്ത തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാടിനെതിരെ പശ്ചിമബംഗാളില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന സഖ്യം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 42,000 സീറ്റുകളിലെങ്കിലും ഈ പാര്‍ട്ടികള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് ഒരുമിച്ച് മത്സരിച്ചേക്കുമെന്നാണ് ഫസ്റ്റ്പോസ്റ്റ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ മെയില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പല്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ഉറപ്പായിരുന്നു. ഇക്കൂട്ടത്തിലേക്ക് ബി.ജെ.പിയെക്കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ബംഗാളിന്റെ ഗ്രാമീണ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രതിപക്ഷ റാലികള്‍ അരങ്ങേറിയുന്നു. രാഷ്ട്രീയം മറന്ന് എല്ല കക്ഷികളും രാളികളില്‍ നിരന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു ഐക്യം രൂപപ്പെട്ടതെന്നുമാണ് ദ പയനീര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിര്‍ഭുമിലെ മുഹമ്മദ് ബസാര്‍, ജാര്‍പൈഗുരി ജില്ലയിലെ ബൂണ്‍ഡോക്സ്, കിഴക്കന്‍ മിഡ്നാപൂരിലെ ഭഗവാന്‍പൂര്‍- എഗ്ര മേഖലയിലെ റാലികള്‍ ഇതിന് ഉദാഹരണങ്ങളായി പയനീര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് ബി.ജെ.പിക്ക് 65ഉം ഇടതുമുന്നണിക്ക് 45ഉം തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടും കോണ്‍ഗ്രസിന് പത്തും നാമിനിര്‍ദേശ പത്രിക ഫയല്‍ ചെയ്യാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബസാറിലെ റാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 28 പേര്‍ ബി.ജെ.പി, സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.’പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ചു നില്‍ക്കുന്നതിനെക്കുറിച്ച് അറിയില്ല. എന്നാല്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ നമുക്ക് അവരുടെ താല്‍പര്യം അംഗീകരിക്കേണ്ടിവരും.’ എന്നാണ് ഈ ഐക്യത്തെക്കുറിച്ച് ഒരു സി.പി.ഐ.എം സംസ്ഥാന നേതാവ് പറഞ്ഞതെന്ന് പയനീര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.’നമ്മള്‍ ആദ്യം അതിജീവിക്കും, അതിനുശേഷമേ പ്രത്യയശാസ്ത്രം ആലോചിക്കൂ. ഒരാള്‍ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഞങ്ങള്‍ മത്സരിക്കും. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളയിടത്ത് അവര്‍ക്ക് ഞങ്ങള്‍ ഒരുസീറ്റ് വിട്ടുനല്‍കും. ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും സ്വാധീനമുള്ളിടത്ത് അവരുടെ ആളുകളെ നാമനിര്‍ദേശം ചെയ്യും.’ എന്നാണ് ഒരു സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗം പറഞ്ഞതായും റിപ്പോര്‍ട്ട് ടൂണ്ടിക്കാട്ടുന്നു.

നേരത്തെ മുന്‍ എം.പി കൂടിയായ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.പി ബസുദേവ് ആചാര്യ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയവേ ബി.ജെ.പി നേതാവ് സത്യനാഥന്‍ ബസു സന്ദര്‍ശിച്ചിരുന്നു. അതേസമയം ബിജെപി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ബംഗാളിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി ബിജെപി മാറിയിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.